ടോട്ടൻഹാം താരത്തിന് മോഹവിലയിട്ട് സിറ്റി,അഗ്യൂറോക്ക്‌ പകരക്കാരൻ ഈ താരമോ

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്‌നായി മോഹവല എറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. 100 മില്യൺ ഡോളറിന്റെ വമ്പൻ ഓഫറാണ് സിറ്റി സ്പർസിന് മുൻപിൽ സമർപ്പിച്ചത്. തുകയുടെ പുറമെ താരങ്ങളെയും, മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനമുള്ളതായി ട്രാൻസ്ഫർ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാണോ റിപ്പോർട്ട് ചെയ്തു.

അർജന്റൈൻ സൂപ്പർതാരം സെർജിയോ അഗ്യൂറോ ക്ലബ് വിട്ടതോടെ പറ്റിയൊരു പകരക്കാരനെ ടീമിലെത്തിക്കാൻ ഉറച്ചിരിക്കുകയാണ് സിറ്റി. കെയ്ൻ ആണെങ്കിൽ സ്പർസ് വിടാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കൂടുതൽ കിരീട സാധ്യതയുള്ള മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്. മുഖ്യമായും യൂറോയിൽ ശ്രദ്‌ധകേന്ദ്രീകരിച്ചിരിക്കുന്നതിനാൽ കെയ്ൻ ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

സിറ്റിയുടെ ഓഫർ സ്പർസ് നിരസിക്കാനാണ് സാധ്യത എന്നാണ് ഫുട്ബാൾ പണ്ഡിതർ വിലയിരുത്തുന്നത്. ടോട്ടൻഹാമുമായി താരത്തിന്റെ കരാർ നിലനിൽക്കുന്നതിനാൽ ഏതുവിധേനയും കെയ്‌നെ ടീമിൽ നിലനിർത്താനാവും സ്പർസ് ശ്രമിക്കുക.

You Might Also Like