ഇര്‍ഫാന് മരുമകളുമായി അവിഹിത ബന്ധം, ഇര്‍ഫാന് മരുമകളുമായി അവിഹിത ബന്ധം, പത്താനോട് മാപ്പ് പറഞ്ഞ് പരാതിക്കാരന്‍

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഇബ്രാഹിം സയ്യാദ്. തന്റെ മരുമകളുമായി ഇര്‍ഫാന്‍ പത്താന് അവിഹിത ബന്ധമുണ്ടെന്നാണ് ഇബ്രാഹിം സയ്യാദ് ആരോപിച്ചത്.

തെറ്റിധാരണയുടെ പുറത്താണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും മാപ്പ് പറയുന്നതായും ഭാര്യയോടൊപ്പം പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ സയ്യാദ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇര്‍ഫാനെതിരെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആരോപണമുയര്‍ന്നത്.

ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സയ്യാദിനെതിരെ മകന്റെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു മരുമകള്‍ക്കും ഇര്‍ഫാനുമെതിരെ ആരോപണവുമായി രംഗത്തെത്തിയത. ഇര്‍ഫാന്റെ അടുത്ത ബന്ധുവാണ് സയ്യാദിന്റെ മരുമകള്‍.

റിട്ട. പൊലീസുകാരനായിട്ടും തനിക്ക് പൊലീസില്‍നിന്ന് നീതി കിട്ടുന്നില്ലെന്നും താനും ഭാര്യയും ആത്മഹത്യ ചെയ്യുമെന്നും വിഡിയോയില്‍ സയ്യാദ് പറഞ്ഞിരുന്നു. ഗാര്‍ഹിക പീഡന കേസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനു പിന്നാലെയാണ് വിഡിയോയിലൂടെ ആരോപണവുമായി എത്തിയത്.

എന്നാല്‍, കഴിഞ്ഞ ദിവസം പുതിയ വിഡിയോയിലൂടെ ഇതിന് തിരുത്തുമായി സയ്യാദ് രംഗത്തെത്തുകയായിരുന്നു. തന്റെ ഭാഗത്തുണ്ടായ തെറ്റിധാരണയുടെ ഫലമായാണ് അത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അത് തെറ്റാണെന്ന്? അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇര്‍ഫാനോട് നിരുപാധികം മാപ്പു പറയുന്നുവെന്നും വിഡിയോയില്‍ വ്യക്തമാക്കി.

2018ലും സയ്യാദിനും കുടുംബത്തിനുമെതിരെ മരുമകള്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം അത് ഒത്തുതീര്‍ക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വീണ്ടും പരാതി നല്‍കുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഭര്‍ത്താവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

You Might Also Like