യുണൈറ്റഡില്‍ വീണ്ടും അത്ഭുത റൂണി പിറന്നു!, റെക്കോര്‍ഡുമായി ചുവന്ന ചെകുത്താന്മാര്‍

Image 3
EPLFeaturedFootball

യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ മികവ് പുലർത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതലമുറയിലെ അടുത്ത അത്ഭുതമായി മാറിയിരിക്കുകയാണ് പതിനെട്ടുകാരൻ മേസൺ ഗ്രീൻവുഡ്‌.  കൊറോണക്ക് ശേഷം തുടർച്ചയായി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകർക്കിടയിൽ താരമായിരിക്കുകയാണ് ഗ്രീൻവുഡ്‌.

ഇതോടെ യുണൈറ്റഡ് ലീഗിൽ തുടർച്ചയായി തോൽവിയറിയാതെ പതിനേഴുമത്സരത്തിലെത്തി നിൽക്കുകയാണ്. ഈ വിജയത്തോടെ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ വെയിൻ റൂണിയുമായാണ് ഇപ്പോൾ ഗ്രീൻവുഡിനെ താരതമ്യപ്പെടുത്തുന്നത്.

യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച യുവതാരങ്ങളിലൊരാളായിട്ടായിരുന്നു റൂണിയുടെ തുടക്കം. ഗ്രീൻവുഡും ആ ശ്രേണിയിലേക്ക് കടന്നുവന്നിരിക്കുകയാണിപ്പോൾ.

ആസ്റ്റൺവില്ലയുമായി നടന്ന മത്സരത്തിൽ പുതിയ ചരിത്രം സൃഷ്‌ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ മികച്ചൊരു ഗോളിനോപ്പം മികച്ച പ്രകടനമാണ് ഗ്രീൻവുഡ്‌ കാഴ്ചവെച്ചത്.  ഈ വിജയത്തോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായി നാലു മത്സരങ്ങളിൽ മൂന്നിന് മുകളിൽ ഗോളടിച്ചു ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡിലെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പന്ത് കാലിലുള്ളപ്പോൾ മാത്രമല്ല പന്തില്ലാത്തപ്പോഴുള്ള ഗ്രീൻവുഡിന്റെ പ്രകടനവും ആരാധകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.  കളിയിലുള്ള അസാമാന്യ വേഗതയും പന്തടക്കവും ഗോളടിക്കുന്നതിലുള്ള കഴിവുമാണ് ഗ്രീൻവുഡിനെ മറ്റു യുവതാരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്. പ്രീമിയർലീഗിൽ ഒൻപതു ഗോളുകളടക്കം മൊത്തത്തിൽ 15 ഗോളുകൾ ഇതുവരെ യുവതാരം ഈ സീസണിൽ നേടിയിട്ടുണ്ട്. അവസാനമായി ഇത്രയും ഗോളുകൾ ഒരു സീസണിൽ നേടിയ കൗമാരക്കാരനായ കളിക്കാരൻ വെയ്ൻ റൂണിയാണെന്നതാണ് ഗ്രീൻവുഡുയുമായി താരതമ്യപ്പെടുത്തുന്നതിലെ മറ്റൊരു വസ്തുത.

.