മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ് താരത്തിന്, ഇന്ത്യക്ക് ആഘോഷ രാവ്

Image 3
CricketTeam India

ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരവും ജയിച്ച് പരമ്പര 2-0ത്തിന് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് പുറത്താകാതെ റിഷഭ് പന്ത് നേടിയത്. ഇതാണ് ഇന്ത്യന്‍ സ്‌കോര്‍ 186ലേക്ക് ഉര്‍ത്തിയത്.

മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ വെസ്റ്റിന്‍ഡീസിന് ആയുളളു. ഇതോടെ ടി20യില്‍ ഇന്ത്യ നൂറ് ജയം തികച്ചു.

ഒരു ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസ് അനായാസം ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചെടുത്തത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നിക്കോളാസ് പൂരാനും റോവ്മാന്‍ പവലും അതിവേഗം 100 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. നാല് റണ്‍സാണ് ഭുവി വിട്ടുനല്‍കിയത്.

അവസാന നാല് പന്തില്‍ 23 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ രണ്ട് പന്ത് സിക്‌സ് അടിച്ച് റോവ്‌മെന്‍ പവല്‍ ഞെട്ടിച്ചെങ്കിലും അവസാന രണ്ട് പന്തുകളില്‍ സിംഗിള്‍ മാത്രം വിട്ടുനില്‍കി മത്സരം ഇന്ത്യയുടെ വരുതിയില്‍ ഹര്‍ഷല്‍ പട്ടേല്‍ കൊമ്ട് വരുകയായിരുന്നു.