മാന്‍ ഓഫ് ദ മാച്ചും, സീരിയസും സര്‍പ്രൈസ് താരങ്ങള്‍ക്ക്, ടീം ഇന്ത്യയ്ക്ക് ഇനിയെന്ത് വേണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ ന്യൂസിലന്‍ഡിനെതിരെ അനായാസം പരമ്പര ജയിക്കാനായതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റ് ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കാനായത്. ഇതോടെ പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട പോയന്റുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാനും ആയി.

പരമ്പരയിലെ താരമായി തിരഞ്ഞെുടക്കപ്പെട്ടത് ഇന്ത്യയുടെ മുതിര്‍ന്ന സ്പിന്നര്‍ ആര്‍ അശ്വിനാണ്. പരമ്പരയില്‍ 14 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചത്. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റും രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റുമാണ് അശ്വിന്‍ വീഴ്ത്തിയത്.

ഇതില്‍ രണ്ടാം ടെസ്റ്റിലെ അശ്വിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 34 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.

അതെസമയം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ്. മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണ്ണായക സെഞ്ച്വറി നേടിയ മായങ്ക് രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

311 പന്തില്‍ 17 ഫോറും നാല് സിക്‌സും സഹിതം 150 റണ്‍സാമ് മായങ്ക് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണ് മായങ്ക് മുംബൈയില്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സിലും ഫോം ആവര്‍ത്തിച്ച മായങ്ക് 108 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്ത് വീണ്ടും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു.

You Might Also Like