തകര്‍ന്നടിഞ്ഞ് സിറ്റിയും, ചരിത്രത്തിലാദ്യമായി ഫ്രഞ്ച്-ജര്‍മ്മന്‍ സെമി
ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍ മ്യൂണിക്ക് പോരാട്ടം കാത്തിരുന്നവരെ നിരാശ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. ഫ്രഞ്ച് ക്ലബായ ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍വി വഴങ്ങിയാണ് സിറ്റി പുറത്തായത്.
മത്സരത്തിന്റെ 24ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ലിയോണിനായി മാക്‌സ് വെല്‍ കോര്‍ണറ്റാണ് ആ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ സിറ്റി സമയനില പടിച്ചു. കെവിന്‍ ഡി ബ്രൂയ്‌നെയാണ് സിറ്റിയ്ക്ക് സമനില നേടിക്കൊടുത്തത്. എന്നാല്‍ 10 മിനിറ്റേ സിറ്റിയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നുളളു.
79ാം മിനിറ്റില്‍ മൂസ ഡംബലെ ലിയോണിനെ വീണ്ടും മുന്നിലെത്തിച്ചു. സിറ്റി ഓഫ് സൈഡിന് അപ്പീല്‍ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് 87ാം മിനിറ്റില്‍ ഡംബലെ വീണ്ടും ലിയോണിനായി വലകുലുക്കിയതോട് ഫ്രഞ്ച് ക്ലബിന്റെ വിജയം ആധികാരികമായി.
https://www.youtube.com/watch?v=wJJzRzhooRM
ഫ്രാന്‍സിലെ രണ്ട് ടീമുകളും ജര്‍മ്മനിയിലെ രണ്ട് ടീമുകളുമാണ് ഇത്തവണ സെമി ഫൈനലില്‍ ഉള്ളത്. ആദ്യമായാണ് രണ്ട് ഫ്രഞ്ച് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരുമിച്ച് സെമി ഫൈനലില്‍ എത്തുന്നത്.
സെമി ഫൈനല്‍ മത്സര ക്രമം ഇങ്ങനെ
ഓഗസ്റ്റ് 18 പി എസ് ജി-ലെപ്‌സിഗ് ( രാത്രി 12.30)
ഓഗസ്റ്റ് 19 ബയേണ്‍ മ്യൂണിക്ക്-ലിയോണ്‍ (രാത്രി 12.30)