മെസിയ്ക്കായി വീണ്ടും സിറ്റി, ബാഴ്‌സയില്‍ നിന്നും റാഞ്ചാന്‍ പുതുവഴി തേടുന്നു

ബയേണുമായുള്ള തോൽവിക്കു ശേഷം ബാഴ്‌സലോണയിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. സൂപ്പർതാരം ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരുമെന്ന് പ്രസിഡന്റ് ബർതോമ്യു ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ഇതു വരെ മെസി കരാർ പുതുക്കാത്തതു ആരാധകരിൽ ആശങ്ക ഉയർത്തുന്നുണ്ട്.

മെസി ക്ലബ്ബ് വിടാൻ തയ്യാറായാൽ വമ്പന്മാർ കഴുകൻ കണ്ണുകളുമായി ബാഴ്സക്ക് ചുറ്റുമുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നീ മൂന്നു ക്ലബുകളാണ് സാമ്പത്തികമായി മെസിയെ റാഞ്ചാൻ കെല്പുള്ള ആ വമ്പന്മാരെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്ക് വേണ്ടി മുന്നിലുള്ളതെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ മെസിയെ സ്വന്തമാക്കാമെന്നാണ് മാഞ്ചസ്റ്റർ സിറ്റി ആലോചിക്കുന്നത്. 700 മില്യൺ യുറോയാണ് മെസ്സിയുടെ ഇപ്പോഴത്തെ റിലീസ് ക്ലോസ്. മെസ്സി സമ്മതം മൂളിയാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ മറികടന്നേ താരത്തെ സ്വന്തമാക്കാനാവുകയുള്ളു. ഈയൊരു അവസ്ഥയെ കുറിച്ച് പഠിക്കാൻ വിദഗ്ധരെ സിറ്റി ഏല്പിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ.

ഇഎസ്പിഎൻ ആണ് ഇതു റിപ്പോർട്ട്‌ ചെയ്തത്. ഫെയർ പ്ലേ നിയമലംഘനമില്ലാതെ മെസ്സിയെ സിറ്റിയിൽ എത്തിക്കാനുള്ള മാർഗങ്ങളാണ് സിറ്റി തേടുന്നത്.മെസ്സി ബാഴ്സ വിടണമെന്ന് തീരുമാനിച്ചാൽ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നതും മാഞ്ചസ്റ്റർ സിറ്റിക്കു തന്നെയാണ്. സിറ്റിയിലേക്ക് ചേക്കേറാൻ മെസി തയ്യാറായാൽ അത് തന്റെ പ്രിയപരിശീലകനൊപ്പം മെസിയുടെ മറ്റൊരു മികച്ച കരിയറിനു തുടക്കമായേക്കാം.

 

You Might Also Like