ജർമനിക്കെതിരെ തന്റെ പിഴവിൽ ഗോൾ വഴങ്ങി, മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരത്തിന് വധഭീഷണി

ജർമനിക്കെതിരായ നിർണായകമായ നേഷൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്വീഡനു തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എന്നാൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി യുവതാരം ഒലക്സണ്ടർ സിൻച്ചെങ്കോ വരുത്തിയ പിഴവ് സ്വീഡിഷ് ആരാധകരെ രോഷാകുലനാക്കിയിരിക്കുകയാണ്. സിൻച്ചെങ്കോക്കും കുടുംബത്തിനും വധഭീഷണി വരെ വന്നുവെന്നു താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
ജർമനിക്കെതിരായ മത്സരത്തിൽ സാധാരണ കളിക്കാറുള്ള ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നിന്നും വ്യത്യസ്തമായി മധ്യനിരയിലായിരുന്നു സിൻച്ചെങ്കോ കളിച്ചത്. സിൻചേങ്കോയിൽ നിന്നും എളുപ്പത്തിൽ പന്ത് കൈക്കലാക്കിയ ജർമനി താരം ലിയോൺ ഗോരെട്സ്കയുടെ മുന്നേറ്റത്തിനോടുവിൽ സിൻച്ചെങ്കോയുടെ മുൻ മാഞ്ചസ്റ്റർ സിറ്റി സഹതാരം ലെറോയ് സാനെ ഗോൾ നേടുകയായിരുന്നു.
Zinchenko hits out after receiving death threats 😥
— GOAL News (@GoalNews) November 17, 2020
ഇതോടെ നേഷൻസ് ലീഗിൽ നിന്നും സ്വീഡൻ തരംതാഴ്ത്തപ്പെടുമെന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്. അതാണ് സ്വീഡിഷ് ആരാധകരെ കൂടുതൽ രോഷാകുലരാക്കിയിരിക്കുന്നത്. പന്ത്രണ്ടാം മിനുട്ടിൽ റോമൻ യാരേംചുക്കിലൂടെ സ്വീഡനാണ് മുന്നിലെത്തിയതെങ്കിലും പതിനൊന്നു മിനുട്ടിനു ശേഷം ഗോൾ നേടി ജർമനി മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. അത് സിൻചെങ്കോയുടെ പിഴവിലൂടെയായിരുന്നു.
പിന്നീട് ടിമോ വെർണറുടെ ഇരട്ടഗോളുകളോടെ ജർമനി മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ ഇനി താരംതാഴ്ത്തൽ ഒഴിവാക്കാൻ സ്വിറ്റ്സർലൻഡു മായി നടക്കുന്ന അവസാനമത്സരത്തിൽ സ്വീഡനു വിജയം അനിവാര്യമായിരിക്കുകയാണ്. എന്നാൽ മരണഭീഷണിയിലും അവസാനമത്സരത്തിൽ തനിക്കും ടീമിനും പിന്തുണയേകണമെന്ന അപേക്ഷയാണ് സിൻച്ചെങ്കോ ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടത്. ഇതൊരു ഫൈനൽ മത്സരമായാണ് കണക്കാക്കുന്നതെന്നും സിൻച്ചെങ്കോ കുറിച്ചു.