സില്‍വയ്ക്ക് സിറ്റിയുടെ അവിശ്വസനീയ ആദരം, ഹോം ഗ്രൗണ്ടിന് മുന്നില്‍ പ്രതിമ സ്ഥാപിക്കും

Image 3
EPLFeaturedFootball

പത്ത് വർഷക്കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര ഭരിച്ച പ്രതിഭാധനനായ ഡേവിഡ് സിൽവ ക്ലബ്ബ് വിടുകയാണ്. താരം ക്ലബ്ബിനു നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് എത്തിഹാദ് സ്റ്റേഡിയത്തിനു മുന്നിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ആദരിക്കാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി . പത്ത് വർഷക്കാലത്തെ കരിയറിന് ശേഷം ഈ സീസണിൽ ക്ലബ് വിടുമെന്ന് മുപ്പത്തിനാലുകാരനായ താരം അറിയിച്ചിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ലിയോണിനെതിരായ മത്സരത്തോടെ സിൽവ സിറ്റിയിൽ നിന്നും പടിയിറങ്ങുകയായിരുന്നു. സിറ്റിയുടെ മുൻ നായകൻ വിൻസെന്റ് കോമ്പനിയെയും സിറ്റി ആദരിച്ചേക്കും. സിറ്റി ചെയർമാൻ ആയ ഖൽദൂൻ അൽ മുബാറക് ആണ് ഇരുവരോടുമുള്ള ക്ലബിന്റെ ബഹുമാനം പ്രകടിപ്പിച്ചത്. 2021-ഓടെ പ്രതിമ അനാവരണം ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചു.

ഒരു യഥാർത്ഥ നായകനായിരുന്നു സിൽവയും ക്ലബിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് താരം ക്ലബ് വിടുന്നതെന്നും അദ്ദേഹം അറിയിച്ചു. സ്പാനിഷ് ക്ലബ് ആയ റയൽ സോസിഡാഡിന് വേണ്ടിയാണു അടുത്ത സീസണിൽ പന്തു തട്ടുക. 436 മത്സരങ്ങളാണ് താരം സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാനമത്സരം.

സിറ്റിക്കൊപ്പം നാലു പ്രീമിയർ ലീഗ്, അഞ്ച് ലീഗ് കപ്പ്, രണ്ട് എഫ്എ കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരം അർഹിച്ച രീതിയിലുള്ള യാത്രയപ്പാണ് സിറ്റി നൽകുന്നത്.കൂടാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും താരത്തിന് വിടവാങ്ങൽ വീഡിയോകൾ സിറ്റി പങ്കുവെച്ചിട്ടുണ്ട്. സിറ്റി ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് നന്ദിയും ആശംസകളും നേർന്നിട്ടുണ്ട്.