മലാഗ നായകനെ റാഞ്ചാന്‍ ശ്രമം, ഓഗ്‌ബെചെയെ കാത്തിരിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാന്‍ മാനേജുമെന്റുമായി വിലപേശികൊണ്ടിരിക്കുന്ന നൈജീരിയന്‍ സൂപ്പര്‍ താരം ബെര്‍ത്തലമോവ് ഓഗ്‌ബെചെയുടെ തീരുമാനം കാക്കാതെ മറ്റ് ചില നീക്കങ്ങള്‍ക്ക് നടത്തുകയാണ് മഞ്ഞപ്പടയിപ്പോള്‍. ഓഗ്‌ബെചെയക്ക് പകരം മറ്റ് മികച്ച ചില വിദേശ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് കിട്ടുന്ന വിവരം.
ഇതില്‍ ലാലിഗ ക്ലബ് മലാഗയുടെ നായകന്‍ അര്‍മാണ്ടോ സാദികു ഉള്‍പ്പെടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍മാണ്ടോയുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വാര്‍ത്തകള്‍.

നിലവില്‍ അഞ്ച് കോടിയോളം രൂപ മാര്‍ക്കറ്റ് വാല്യൂ ഉളള താരമാണ് അര്‍മാണ്ടോ. ബ്ലാസ്‌റ്റേഴ്‌സ് ഇത്രയോ ഇതിന് പകുതിയോ തുക മുടക്കി അര്‍മാണ്ടോയെ സ്വന്തമാക്കുമോ എന്ന കാര്യം വ്യക്തമല്ല.
അല്‍ബേനിയന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധമായ ഈ മുന്നോറ്റ നിരക്കാരന് 29 വയസ്സാണ് ഇപ്പോഴുളളത്. മറ്റൊരു സ്പാനിഷ് ക്ലബായ ലെവന്റോയില്‍ നിന്ന് ലോണിലാണ് അര്‍മാണ്ടോ മലാഗയ്ക്കായി കളിക്കുന്നത്. മലാഗയ്ക്കായി 22 മത്സരങ്ങള്‍ ഇതിനോടകം കളിച്ച താരം 10 ഗോളും നേടിയിട്ടുണ്ട്. അല്‍ബേനിയക്കായി 37 മത്സരങ്ങളിലും ഈ താരം ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. 12 അന്താരാഷ്ട്ര ഗോളുകലാണ് ഈ താരം നേടിയിട്ടുളളത്.