ശ്രീലങ്കന്‍ പരിശീലക സംഘത്തില്‍ നിന്ന് പിന്മാറി മഹേല ജയവര്‍ധന

Image 3
CricketCricket News

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം യോഗ്യത നേടിയതിന് പിന്നാലെ ശ്രീലങ്കന്‍ ക്യാമ്പില്‍ നിന്ന ഒരു ദുഖവാര്‍ത്ത. ശ്രീലങ്കയുടെ പരിശീലക സംഘത്തില്‍ നിന്ന് ലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവര്‍ധന പിന്മാറി.

ബയോ ബബിളില്‍ കഴിയാനുളള പ്രയാസമാണ് ജയവര്‍ധനയെ പരിശീലക സംഘത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. ശ്രീലങ്കയെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുന്നതിന് നിര്‍ണ്ണായക പങ്കാണ് ജയവര്‍ധന വഹിച്ചത്.

‘ ഇത് വളരെ പ്രയാസകരമാണ്. ജൂണ്‍ മുതല്‍ തുടര്‍ച്ചായി 135 ദിവസമാണ് ഞാന്‍ ബബിളില്‍ കഴിഞ്ഞത്. ഞാനവരോട് പറഞ്ഞിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ അവരുടെ കൂടെയുണ്ടാകുമെന്ന്. ഇത്രയും ദിവസമായി മകളെ കാണാന്‍ കഴിയാത്ത പിതാവെന്ന എന്റെ അവസ്ഥ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് വീട്ടിലേക്ക് തിരികെ പോകേണ്ടതുണ്ട’ ജയവര്‍ധന പറഞ്ഞു.

പരിശീലകനെന്ന നിലയില്‍ മികച്ച ട്രാക് റെക്കോര്‍ഡാണ് കഴിഞ്ഞ കുറച്ച് നാളായി ജയവര്‍ധന ഉണ്ടാക്കിയത്. ഹണ്‍ട്രഡില്‍ കിരീടം നേടിയ ടീമിന്റെ പരിശീലകനായിരുന്ന ജയവര്‍ധന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനേയും പരിശീലിപ്പിക്കുന്നു. നേരത്തെ ഇന്ത്യന്‍ കോച്ചാകാനുളള ക്ഷണം ജയവര്‍ധന നിരസിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ട് മത്സരവും വന്‍ മാര്‍ജിനില്‍ ജയിച്ചാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യ ഉറപ്പിച്ചത്. നെബീമിയക്കെതിരേയും നെതര്‍ലന്‍ഡിനെതിരേയും ആയിരുന്നു ശ്രലങ്കയുടെ വിജയം. അയര്‍ലന്‍ഡുമായി ഒരു മത്സരം കൂടി ലങ്കയ്ക്ക് അവശേഷിക്കുന്നുണ്ട്.