കേരള ക്ലബിനെ സ്വന്തമാക്കാന്‍ ദുബൈയിലെ വന്‍ കമ്പനി ഒരുങ്ങുന്നു
ഐലീഗ് സെക്കന്‍ ഡിവിഷനില്‍ കളിക്കുന്ന കേരള ക്ലബ് ലൂക്ക സോക്കറിന് ദുബൈയില്‍ നിന്നും നിക്ഷേപം എത്തുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് കേരള ക്ലബില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ലൂക്ക ക്ലബിന്റെ 85 ശതമാനം ഓഹരികള്‍ ദുബൈ കമ്പനി സ്വന്തമാക്കുമെന്നാണ് പുറ്തത് വരുന്ന റിപ്പോര്‍ട്ട്.
കൂടാതെ ലൂക്കാ സോക്കറിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരും ദുബൈ കമ്പനിയാായിരിക്കും. എന്നാല്‍ കമ്പനിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. കേരള ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്തകളിലൊന്നാണ് ഇതോടെ പുറത്ത് വരുന്നത്.
നേരത്തെ ഐലീഗില്‍ന നേരിട്ടുളള എന്‍ട്രിയ്ക്ക് ലൂക്ക സോക്കര്‍ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം പിന്‍മാറുകയായിരുന്നു. മലയപ്പുറം കോട്ടപ്പടി സ്റ്റേഡിയം ആണ് ലൂക്ക സോക്കറിന്റെ ഹോം ഗ്രൗണ്ട്. മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേന്ദ്രീകരിച്ചാകും അടുത്ത സീസണില്‍ ലൂക്ക തയ്യാറെടുപ്പുകള്‍ നടത്തുക.
കഴിഞ്ഞ സീസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ ഉണ്ടായിരുന്ന ടീമാണ് ലൂക്ക സോക്കര്‍. മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി താരമായ നവാസും മുസ്തഫ കമാലും ആണ് ലുക്കാ സോക്കര്‍ ക്ലബിന്റെ അണിയറയില്‍ ഉള്ളത്.