മാര്‍ട്ടിനെസിനായുളള ശ്രമം ബാഴ്‌സ ഉപേക്ഷിക്കുന്നു, കാരണമിതാണ്

Image 3
FeaturedFootball

ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനുമായുള്ള അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലുവറ്റാരോ മാര്‍ട്ടിനെസിന്റെ പഴയ കരാറിലെ 111 മില്യന്‍ റിലീസ് ക്ലോസിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതോടെ കാലാവധി തീരുന്നതിനു മുന്‍പേ റിലീസ് ക്ലോസ് കൊടുത്തു താരത്തെ വാങ്ങാനുള്ള ബാഴ്സലോണയുടെ നീക്കം ഉപേക്ഷിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എങ്കിലും ഭാവിയില്‍ താരത്തെ ബാഴ്സയിലെത്തിക്കാനുള്ള നീക്കം ബെര്‌തെമ്യുയും സംഘവും ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമായി ബാഴ്സയിപ്പോള്‍ മാര്‍ട്ടിനെസിനെ റിലീസ് ക്ലോസ് നല്‍കി വാങ്ങാനുള്ള അവസ്ഥയിലല്ലെന്നാണ് സ്‌പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊറോണക്ക് ശേഷം ലാലിഗ തന്നെ നഷ്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കരാറിലെ റിലീസ് ക്ലോസിന്റെ കാലാവധി ജൂലൈ 15 വരെ നിലനില്‍ക്കുമെന്ന് ബാഴ്സലോണ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും റിലീസ് ക്‌ളോസ് നല്‍കി വാങ്ങാനുള്ള ശ്രമം ഉപേക്ഷിക്കാനാണ് തീരുമാനം.

ഭാവിയില്‍ താരത്തിന്റെ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നുമാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. ഒരു മികച്ച കരാറിലൂടെ താരത്തെ ബാഴ്സ യിലെത്തിക്കാനാകുമെന്നുമാണ് ക്ലബ് അധികൃതര്‍ കണക്കാക്കുന്നത്. താരത്തിന് പകരമായി കളിക്കാരെ കരാറിലുള്‍പ്പെടുത്തി ഇന്ററുമായി മികച്ച ബന്ധത്തോടെ മുന്നോട്ട് പോകാനാണ് ബാഴ്സയുടെ നീക്കം.

ഇന്ററിനു വേണ്ടി 37 മത്സരത്തില്‍ നിന്ന് 17 ഗോളുകള്‍ നേടിയ മാര്‍ട്ടിനെസ് ലൂയിസ് സുവാരസിന്റെ പിന്‍ഗാമിയായാണ് കണക്കാക്കപ്പെടുന്നത്. റിലീസ് ക്ലോസിന്റെ കാലാവധി കഴിഞ്ഞതോടെ അര്‍ജന്റീനന്‍ സൂപ്പര്‍താരത്തെ ബാഴ്സയിലെത്തിക്കാനുള്ള ആദ്യഅവസരംനഷ്ടപ്പെട്ടെങ്കിലും ഭാവിയില്‍ പുതിയ കരാറിലൂടെ താരം ബാഴ്സയിലെത്തിയേക്കാം.