അവന്റെ തലച്ചോറില്‍ നിന്ന് ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഊറ്റിയെടുക്കണം, തുറന്ന് പറഞ്ഞ് രാഹുല്‍
ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ എംഎസ് ധോണിയുടെ സാന്നിധ്യം ശാന്തത കൊണ്ടുവരുമെന്നും താരങ്ങള്‍ക്ക് വളരെയേറെ പ്രയോജന പ്രദമാകുമെന്നും ഇന്ത്യന്‍ സൂപ്പര്‍ താരം ക.എല്‍ രാഹുല്‍. വരും ദിവസങ്ങളില്‍ടീമിന്റെ ഉപദേഷ്ടാവായ ധോണിയില്‍ നിന്നും ലഭിക്കുന്ന ഓരോ ഉപദേശവും ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ക്രിക്കറ്റിനെ കുറിച്ചും ക്യാപ്റ്റന്‍സിയെ കുറിച്ചും അദ്ദേഹത്തില്‍ നിന്ന് പലുതും ഊറ്റിയെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഈ യാത്രയില്‍ ധോണിയേക്കാള്‍ നല്ല ഒരു ഉപദേഷ്ടാവിനെ ലഭിക്കില്ലെന്നും ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായ കെഎല്‍ രാഹുല്‍ പറഞ്ഞു.
”തീര്‍ച്ചയായും, ടീമിനൊപ്പം എംഎസ് ധോണി തിരിച്ചെത്തിയതില്‍ അത്ഭുതം തോന്നുന്നു, ഞങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചിട്ടുണ്ട്, അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനായിരുന്നപ്പോഴും ഒരു ഉപദേഷ്ടാവായാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടിരുന്നത്,” ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ച രാഹുല്‍, റെഡ് ബുള്‍ കാമ്പസ് ക്രിക്കറ്റിന്റെ ക്ലബ് ഹൗസ് സെഷനില്‍ പറഞ്ഞു.
എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് ധോണിയെന്ന് രാഹുല്‍ പറഞ്ഞു. ”അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം ഡ്രസിങ് റൂമില്‍ ഉണ്ടായിരിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. ഞങ്ങള്‍ ആ ശാന്തത ഇഷ്ടപ്പെട്ടു. അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുന്നത് അതിശയകരമാണ്.”
”അത് ഞങ്ങള്‍ക്ക് ശാന്തത നല്‍കുന്നു, ആദ്യത്തെ ഈ രണ്ട് മൂന്ന് ദിവസങ്ങളില്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിച്ചു, അത് വളരെ രസകരമായിരുന്നു. ക്രിക്കറ്റിനെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന്റെ തലച്ചോറില്‍ നിന്നും ഊറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നു,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
”2021 ഐപിഎല്‍ ഫൈനല്‍ അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് ഞങ്ങളില്‍ ആര്‍ക്കും ഉറപ്പില്ല,” രാഹുല്‍ പറഞ്ഞു.
40 വയസായെങ്കിലും, പേശീബലമുള്ള യുവാക്കളെയും മറികടന്ന് ഏറ്റവും ദൂരമുള്ള സിക്‌സറുകള്‍ പറത്താന്‍ തന്റെ മുന്‍ ക്യാപ്റ്റന് കഴിയുമെന്ന് രാഹുല്‍ പറഞ്ഞു. വിക്കറ്റുകള്‍ക്കിടയില്‍ ഇപ്പോഴും വേഗത്തില്‍ ഓടുന്ന ധോണി പൂര്‍ണമായും ഫിറ്റ് ആണെന്ന് തോന്നുന്നതായും അദ്ദേഹം ഒപ്പം ഉണ്ടാകുന്നത് നല്ലതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.