ഇന്ത്യന്‍ ക്യാമ്പിനെതിരെ പൊട്ടിത്തെറിച്ച് ഓസീസ് നായകന്‍, മൂന്നാം ടെസ്റ്റ് യുദ്ധക്കളമായേക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനെച്ചൊല്ലി പ്രചരിക്കുന്ന ഊഹാപോഹങ്ങളും ബഹിഷ്‌കരണ വാര്‍ത്തകളും ഓസീസ് ടീമില്‍ അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കുന്നതായി നായകന്‍ ടിം പെയ്ന്‍. ഇത് മൂന്നാം ടെസ്റ്റിലെ ബാധിച്ചേക്കാമെന്നും സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ടിം പെയ്ന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാതെ നാട്ടിലേക്കു മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഓസീസ് ടീമിലെ ചില താരങ്ങളെ കുപിതരാക്കിയതായിയും പെയ്ന്‍ വെളിപ്പെടുത്തി.

‘നാലാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നം ചെറുതല്ല. എവിടെയാണ് ഇന്ത്യയ്ക്ക് നാലാം ടെസ്റ്റ് കളിക്കാന്‍ താല്‍പര്യമെന്നും എവിടെയാണ് കളിക്കാന്‍ താല്‍പര്യമില്ലാത്തതെന്നുമൊക്കെ വെളിപ്പെടുത്തി അവരുടെ ടീം ക്യാംപില്‍നിന്ന് പ്രതിദിനം പേരില്ലാത്ത കുറേ ആളുകള്‍ രംഗത്തുവരുന്നുണ്ട്. ഓസീസ് ടീമിലെ ചില താരങ്ങളെ ഇതെല്ലാം ബാധിക്കുന്നുണ്ട്. എങ്ങനെയാണ് ഇതെല്ലാം അവസാനിക്കുകയെന്ന് കാത്തിരുന്നു കാണാം’ പെയ്ന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ മത്സരം ബഹിഷ്‌ക്കരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളോടും പെയ്ന്‍ പ്രതികരിച്ചു.

‘ഇന്ത്യയെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ വിശ്വസിച്ചു പോകും. കാരണം ലോക ക്രിക്കറ്റിലെ ഒരു പ്രബല ശക്തിയാണ് ഇന്ത്യയെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഞങ്ങള്‍ക്ക് ആശങ്കയില്ല. എവിടെയാണ് മത്സരം നടക്കുന്നതെന്നത് ഞങ്ങള്‍ക്ക് വിഷയവുമല്ല. ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് നാലാം ടെസ്റ്റ് ഗാബയിലാണ് നടക്കേണ്ടത്. കഴിഞ്ഞ ദിവസം ടീം മീറ്റിങ്ങില്‍ പറഞ്ഞതുപോലെ, മത്സരത്തിനു തലേന്ന് വിളിച്ച് മുംബൈയിലാണ് ടെസ്റ്റ് എന്ന് പറഞ്ഞാലും ഞങ്ങള്‍ കളിക്കാന്‍ തയാര്‍. രാവിലെ മുംബൈയ്ക്ക് വിമാനം കയറും. അങ്ങനെയാണ് ഞങ്ങള്‍ ഈ വിഷയത്തെ കാണുന്നത്’ പെയ്ന്‍ പറഞ്ഞു.

ഓസീസ് നായകന്റെ വാക്കുകള്‍ ഏറെ അ്ര്‍ത്ഥതലങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സിഡ്‌നി ടെസ്റ്റില്‍ ഇത് എങ്ങനെ പ്ര

You Might Also Like