ഇന്ത്യന്‍ ക്രിക്കറ്റിനെ വിറപ്പിച്ച് വീണ്ടും മരണം, കോവിഡ് തീയായി പെയ്യുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ അച്ഛന്‍ പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. കോവിഡിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ പ്രമോദ് കുമാര്‍ ചൗള ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. പിയൂഷ് ചൗള തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത ആരാധകരെ അറിയിച്ചത്.

‘പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വേദനയോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതു പോലെയാവില്ല. എന്റെ കരുത്തിന്റെ പ്രധാന ശക്തിയാണ് നഷ്ടമായത്. പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം’ ചൗള സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സകരിയയുടെ പിതാവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ടെമ്പോ ഡ്രൈവറായിരുന്ന കാഞ്ചിഭായ് സാകരിയ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ ഭാവ്നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തന്റെ അച്ഛന് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് ഐ.പി.എല്‍ കാരണമാണെന്നും ഐ.പി.എല്‍ നടന്നില്ലെങ്കില്‍ തന്റെ കുടുംബം ബുദ്ധിമുട്ടിലായി പോകുമായിരുന്നെന്നും അടുത്തിടെ ചേതന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ രഞ്ജി താരവും കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.

You Might Also Like