ഇനി മുന്നോട്ടേക്ക് വയ്യ, ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ബംഗളൂരു എഫ്‌സി

ഐ.എസ്.എല്ലില്‍ കളിക്കുന്ന ഓരോ ക്ലബും പ്രതിവര്‍ഷം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി സൂചിപ്പിച്ച് ബംഗ്ലൂരു എഫ്.സി മേധാവി പാര്‍ത്ഥ് ജിന്‍ഡാല്‍ ഐ.എസ്.എല്‍ അധ്യക്ഷ നിതാ അംബാനിക്ക് കത്തയച്ചു. ഓരോ സീസണിലും 25 കോടിയോളം രൂപയാണത്രെ ബംഗളൂരു എഫ്‌സിയ്ക്ക് മാത്രം നഷ്ടം വരുന്നത്.

ഐ.എസ്.എല്ലിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പാര്‍ത്ഥ് ജിന്‍ഡാല്‍ അയച്ചിരിക്കുന്ന കത്ത്. കോവിഡ് കാലത്ത് ടിക്കറ്റ് നിരക്ക് ലഭിക്കാത്തതും സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുന്നതും കാരണം ക്ലബ് വലിയ നഷ്ടത്തിലാണ്.

ഇതോടെ ടീമിന് നഷ്ടത്തിന്റെ കാര്യത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ജിന്‍ഡാന്‍ കത്തില്‍ പറയുന്നു. വിദേശ താരങ്ങളുടെ ശമ്പളമാണ് ക്ലബുകളുടെ ഏറ്റവും വലിയ ചെലവ്.

2014ലാണ് ഐ.എസ്.എല്‍ വരുന്നത്. ഐ.എസ്.എല്ലിലെ 11 ടീമുകളുടെ മേധാവികള്‍ കോര്‍പ്പറേറ്റുകളും സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ്. ധോണിയും കോഹ്‌ലിയും ഓരോ ക്ലബുകളുടെ മേധാവികളാണ്.

അതെസമയം ബംഗളൂരു എഫ്‌സി മാത്രമല്ല കനത്ത നഷ്ടം നേരിടുന്ന ഐഎസ്എല്‍ ക്ലബ്. മുംബൈ സിറ്റി എഫ്‌സിയും എടികെ ബഗാനും ഒഴികെയുളള എല്ലാ ടീമുകളും സമാനമായ നഷ്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.

You Might Also Like