സ്‌കോട്ടിഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പോപ്ലാനിക്ക്

Image 3
FootballISL

സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സ് റിലീസ ചെയ്ത മതാജ് പോപ്ലാനിക്ക്. തന്റെ ടീമായ ലിവിംഗ്സ്റ്റണ്‍ എഫ്‌സിക്കായാണ് പോപ്ലാനിക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അല്‍മോണ്ടവാലേ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തലാണ് പോപ്പ് മകിച്ച പ്രകടനം കാഴ്ച്ചവെച്ചത്.

എന്നാല്‍ പോപ്പ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും അദ്ദേഹത്തിന്റെ ടീമായ ലിവിംഗ്‌സറ്റണിന് കൂറ്റന്‍ തോല്‍വി വഴങ്ങേണ്ടി വന്നു. എതിരാളിയായ ഹിബേനിയന്റെ താരമായ കെവിന്‍ നിസ്‌ബെറ്റ് ഹാട്രിക്ക് നേടി. മത്സരത്തില്‍ ലിവംഗ്സ്റ്റണ്‍ നിരയില്‍ ഏറ്റവും അധികം റേറ്റിംഗ് സ്വന്തമാക്കിയത് പോപ്ലാനിക്ക് ആയിരുന്നു. മത്സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം.

കഴിഞ്ഞ മാസമാണ് ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കൂടി കരാറുളള സ്ലൊവേനിയന്‍ താരം മതാജ് പോപ്ലാനിക്ക് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുളള ടീമാണ് ലിവിംഗ്സ്റ്റണ്‍ എഫ്സി.

2018 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക്് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

കിബു എന്നെ ടീമിലെടുക്കു, എനിക്ക് ഇവിടെ കരിയര്‍ അവസാനിപ്പിക്കണം, അഭ്യര്‍ത്ഥനയുമായി വിദേശ താരം

2018-19 സീസണില്‍ 16 മത്സരങ്ങളില്‍ മഞ്ഞക്കൂപ്പായം അണിഞ്ഞിരുന്നു പൊപ്ലാനിക്ക്. എന്നാല്‍ കാര്യമായ മികവ് കാട്ടാന്‍ താരത്തിനായില്ല. നാല് ഗോളുകളാണ് ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയത്.