ബ്രസീലില്‍ നെയ്മറുടെ പുതിയ പിന്‍ഗാമി, വലയെറിഞ്ഞ് റയലും ലിവര്‍പൂളും
ബ്രസീലിയൻ ക്ലബായ സിആർ വാസ്കോഡഗാമയിൽ നിന്നുമുള്ള പതിനെട്ടുകാരൻ വിങ്ങർ ടല്ലെസ് മഗ്നോക്ക് വേണ്ടി വലവിരിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. വാസ്കോഡഗാമക്കു വേണ്ടി 2019നു ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരം നെയ്മറിന് സമാനമായ കഴിവുകളുള്ള താരമാണെന്നാണ് വിലയിരുത്തുന്നത്.
ബ്രസീലിലെ പേരുകേട്ട ക്ലബ്ബല്ല വാസ്കോഡഗാമയെങ്കിലും റൊമാരിയോ, എഡ്മുണ്ടോ, ഫിലിപ്പെ കൗട്ടീഞ്ഞോയെപ്പോലുള്ള മികച്ച ഒരുപിടി യുവതാരോദയങ്ങളെ വാർത്തെടുക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത. തുടക്കത്തിൽ സെൻട്രൽ സ്‌ട്രൈക്കറായി കളിച്ചിരുന്ന താരം കാലക്രമേണ വിങ്ങറായി പരിണമിക്കുകയിരുന്നു. ഡ്രിബ്ലിങ്ങിൽ അപാരപാടവമുള്ള താരത്തിന്റെ പന്തിലുള്ള പ്രദര്ശനമികവാണ് നെയ്മറിനോട് താരതമ്യപ്പെടുത്തുന്നത്.
https://www.youtube.com/watch?v=iZMqWYN_-Qk
പതിനാറാം വയസിൽ റിയോ ഡി ജനിറോയുടെ തെരുവുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടിത്തുടങ്ങിയ താരം 2018ലാണ് ആദ്യത്തെ പ്രൊഫഷണൽ കരാറിൽ ഒപ്പുവെക്കുന്നത്. താരപ്പൊലിമ കൊണ്ട് അധികം വൈകാതെ തന്നെ വാസ്കോഡ ഗാമയുടെ ആദ്യ ഇലവനിലേക്കു ചേരുകയായിരുന്നു.
ലിവര്പൂളിനൊപ്പം റയൽ മാഡ്രിഡും താരത്തിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപോർട്ടുകൾ. പതിനെട്ടു വയസ്സ് ഈ ജൂണിൽ ആവുന്നേയുള്ളുവെങ്കിലും ഇതിനകം തന്നെ യൂറോപ്പിൽ നിന്നും റോമ, ലാസിയോ,സെവിയ്യ,ബയേൺ ലെവർകുസെൻ എന്നീ ടീമുകളുടെ ശ്രദ്ധ താരത്തിൽ പതിഞ്ഞിട്ടുണ്ട്