ക്ളോപ്പ് ദൈവത്തിന്റെ പ്രതിരൂപം! ലിവർപൂൾ ഇതിഹാസം പറയുന്നു

Image 3
FeaturedFootball

ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പനെ ദൈവത്തിന്റെ പ്രതിരൂപമായാണ് കണക്കാക്കുന്നതെന്നാണ ലിവര്‍പൂള്‍ഇതിഹാസമായ ജെയ്മി കാരഗര്‍. ചാമ്പ്യന്‍സ് ലീഗും ഇപ്പോള്‍മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ലീഗ് കിരീടവും നേടി കൊടുത്തതോടെ ക്‌ളോപ്പെന്ന തന്ത്രജ്ഞന്റെ കഴിവ് വാനോളം പുകഴ്ത്തുകയാണ് ലോകമെങ്ങുമുള്ള ലിവര്‍പൂള്‍ ആരാധകര്‍.

ചെല്‍സിയെ 5-2 നു സ്വന്തം തട്ടകത്തില്‍ തകര്‍ത്തതോടെ ലിവര്‍പൂളിന്റെ30വര്‍ഷത്തെ കാത്തിരിപ്പിനുവിരാമമാവുകയായിരുന്നു. ഏഴു മത്സരങ്ങള്‍ക്ക് മുമ്പേ തന്നെലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും കിരീടംകയ്യിലെത്താന്‍ചെല്‍സിയുമായുള്ള മത്സരം വരെ കാത്തിരിക്കേണ്ടി വന്നു.

‘ക്‌ളോപ്പ്എന്ത് തന്നെ പറഞ്ഞാലുംഈ നഗരത്തിനിപ്പോളത്ഏറെക്കുറെ സുവിശേഷം പോലെയാണ്. അദ്ദേഹമിപ്പോള്‍ ഒരു ദൈവത്തിന്റെ പ്രതിരൂപം പോലെയാണ് ഇവിടെയുള്ളവര്‍ക്ക്.പ്രത്യേകിച്ചുംഇപ്പോള്‍ പ്രീമിയര്‍ ലീഗ് കിരീടം കൂടി ഉയര്‍ത്തിയതോടെ. അദ്ദേഹം ചെയ്തത് എന്തായാലും ഒരു ബൃഹത്തായ ജോലിയാണ്. വളരെ അസാധാരണമായ പരിശീലകനാണദ്ദേഹം. അതെല്ലാവര്‍ക്കുമറിയാം. പ്രീമിയര്‍ലീഗ് തിരിച്ചെത്തിച്ചതില്‍ അദ്ദേഹവുംഅദ്ദേഹത്തിന്റെ ടീമും എപ്പോഴും ഓര്‍മ്മിക്കപ്പെടും’ ചെല്‍സിയുമായുള്ള മത്സരത്തിന് മുന്നോടിയായി കാരഗര്‍ പറഞ്ഞു.

2015 ഒക്ടോബറിലാണ് ക്‌ളോപ്പ് ബ്രെണ്ടന്‍ റോഡ്ജെഴ്‌സിന് പകരക്കാരനായി ലീവെപൂളിലെത്തുന്നത്. അതിനു ശേഷം വിര്‍ജില്‍ വാന്‍ഡൈക്, മുഹമ്മദ് സലാഹ്, സാഡിയോ മാനേ, ബ്രസീലിയന്‍ കീപ്പറായ അലിസണ്‍ എന്നിവരെ വാങ്ങി ശക്തമായ ടീമിനെ കെട്ടിപ്പടുത്ത് ലിവര്‍പൂളിന്റെ ചിരകാലസ്വപ്നമായിരുന്ന പ്രീമിയര്‍ ലീഗ് കിരീടം വരെയെത്തി നില്‍ക്കുന്നത്. എതിരാളികളുടെ ഗുണനിലവാരം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ പ്രീമിയര്‍ ലീഗിനു വലിയതിളക്കം തന്നെയാണുള്ളതെന്നും കാരഗര്‍ കൂട്ടിച്ചേര്‍ത്തു.