മെസിയ്ക്കായി 6500 കോടി ആര് മുടക്കും, സംഭവിക്കാനിരിക്കുന്നതെല്ലാം അവിശ്വസനീയത

ബാഴ്‌സലോണ ആരാധകരുടെ നെഞ്ചിന് സങ്കടത്താല്‍ കനം വെക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ രാത്രി മുതല്‍ ബാഴ്‌സലോണ നഗരത്തില്‍ നിന്നും പുറത്ത് വരുന്നത്. രണ്ട് പതിറ്റാണ്ടോളമായി മെസിയെന്ന വടവൃക്ഷത്തിന് കീഴില്‍ കളിച്ച ബാഴ്‌സലോണയില്‍ നിന്ന് സൂപ്പര്‍ താരം ഇറങ്ങിപ്പോകാന്‍ തീരുമാനം എടുത്തതോടെ അത് ഫുട്‌ബോള്‍ ലോകം ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത നിയമയുദ്ധത്തിലേക്കും പണമിടപാടുകളിലേക്കുമെല്ലാം നീങ്ങുമെന്ന് ഉറപ്പാണ്.

മെസിയ്ക്ക് ബാഴ്‌സലോണ നിലവില്‍ റിലീസ് ക്ലോസായി വെച്ചിരിക്കുന്നത് 700 മില്യണ്‍ യൂറോയാണ്. അതായത് ആറായിരത്തിന ഒരുന്നൂറിലധികം കോടി ഇന്ത്യന്‍ രൂപ. ഈ തുക മുടക്കിയില്‍ മാത്രമാണ് മറ്റൊരു ക്ലബിന് മെസിയെ വിട്ട് നല്‍കുവെന്നാണ് ബാഴ്‌സയുടെ വാദം.

ബാഴ്‌സയുമായി മെസിക്ക് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നിലവിലുണ്ട്, എന്നാല്‍ ആ കരാറിലെ ഒരു പ്രത്യേക നിബന്ധന പ്രകാരം കരാര്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് മെസിയുള്ളത്. എന്നാല്‍ ബാഴ്സ ഇത് നിഷേധിക്കുന്നു. ആ നിബന്ധനയുടെ കാലാവധി ജൂലൈ പത്തിന് അവസാനിച്ചുവെന്നും ക്ലബ്ബുകള്‍ക്ക് മെസിയുടെ റിലീസ് ക്ലോസ് ആയ 700 മില്യണ്‍ യൂറോക്ക് മാത്രമേ താരത്തെ സ്വന്തമാക്കാനാകൂ എന്നതാണ് ബാഴ്‌സയുടെ നിലപാട്.

മെസിയെ ബാഴ്‌സക്ക് അനുനയിപ്പിക്കാനില്ലെങ്കില്‍ ഇതാണ് ഇനി കോടതി കയറാനുളള പ്രധാന തര്‍ക്കം. റിലീസ് ക്ലോസ് നല്‍കാതെ ബാഴ്സ വിടാനാണ് മെസിയുടെ തീരുമാനമെങ്കില്‍ നിയമപരമായി കോടതി കയറാനാണ് ബാഴ്‌സയുടെ തീരുമാനം.

ക്ലബ്ബ് പ്രസിഡന്റ് ബര്‍തോമ്യു തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മെസി ബാഴ്സ വിടുമെന്ന സമ്മര്‍ദ്ദത്താല്‍ താന്‍ രാജി വെക്കുമെന്ന് ഒരിക്കലും കരുതണ്ട എന്നതാണ് അദ്ദേഹം പ്രതികരിച്ചത്.

മെസിയ്ക്കായി നിലവില്‍ മൂന്ന് ക്ലബുകളാണ് പ്രധാനമായും രംഗത്തളളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളാണ് അത്. ഇവര്‍ക്ക് മാത്രമേ മെസിയെ സ്വന്തമാക്കാനുളള സാമ്പത്തിക ശേഷി ഇപ്പോഴുളളു എന്ന കണക്കുകൂട്ടിലാണ് ഫുട്‌ബോള്‍ വിദഗ്ദര്‍.

You Might Also Like