ഐഎസ്എല്ലിലെ ഏറ്റവും ഉയര്‍ന്ന റിലീസ് ക്ലോസ് 12 കോടി, അതൊരു ബ്ലാസ്‌റ്റേഴ്‌സ് താരമാണ്

Image 3
FootballISL

ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് കൂടിയാണല്ലോ. ഏകദേശം 6100 കോടി രൂപയാണ് ബാഴ്‌സലോണ മെസിയുടെ റിലീസ് ക്ലോസായി നിശ്ചയിച്ചിരിക്കുന്നത്. ലോകഫുട്‌ബോളില്‍ ഒരു താരത്തിന്റെ ഏറ്റവും വലിയ റിലീസ് ക്ലോസാണ് മെസിയുടേത്.

അതെസമയം ഇന്ത്യയുടെ നംപര്‍ വണ്‍ ഫുട്‌ബോള്‍ ലീഗായ ഐഎസ്എല്ലിലെ ഏറ്റവും വലിയ റിലീസ് ക്ലോസ് 12 കോടി രൂപയാണ്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദുമായി കേരള ബ്ലാസറ്റേഴ്‌സ് ഒപ്പിട്ട പുതിയ കരാറിലാണ് താരത്തിന്റെ റിലീസ് ക്ലോസായി 12 കോടി രൂപ വെച്ചിരിക്കുന്നത്.

2025 വരെ സഹലിനെ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും സ്വന്തമാക്കണമെങ്കില്‍ മറ്റ് ക്ലബുകള്‍ക്ക് റിലീസ് ക്ലോസായ 12 കോടി രൂപ മുടക്കേണ്ടി വരും. ഇതോടെ സഹല്‍ 2025 വരെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്ന് ഉറപ്പാണ്.

ലോകഫുട്‌ബോളും ഇന്ത്യന്‍ ഫുട്‌ബോളും തമ്മിലുളള വലിപ്പച്ചെറുപ്പം മനസ്സിലാക്കാന്‍ മെസിയുടേയും സഹലിന്റേയും ഈ റിലീസ് ക്ലോസുകള്‍ പരസ്പരം താരതമ്യം ചെയ്താല്‍ മതി. ഇന്ത്യന്‍ ഫുട്‌ബോളിന് ഇനി എത്രത്തോളം ഉയരേണ്ടതുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഇനി എത്രയോ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരള ബ്ലാസറ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ കളിച്ചാണ് സഹല്‍ സീനിയര്‍ ടീമിലേക്കും അതുവഴി ഇന്ത്യന്‍ ടീമിലേക്കും എത്തിയത്. ഒരു സീസണില്‍ ഏകദേശം ഒരു കോടി രൂപയിലധികം പ്രതിഫലം പറ്റുന്ന താരമാണ് നിലവില്‍ സഹല്‍ അബ്ദുല്‍ സമദ്.