ആശങ്കകൾക്ക് വിരാമം, ഈ സീസണിൽ മെസി തന്നെ ബാഴ്‌സയെ നയിക്കും
സൂപ്പർ താരം ലയണൽ മെസി തന്നെ ബാഴ്സലോണയുടെ ക്യാപ്റ്റൻ ആയി തുടരും. ഇന്നലത്തെ മത്സരത്തിന് മുന്നോടിയായി ബാഴ്സ ടീമംഗങ്ങൾക്കിടയിൽ നടത്തിയ ഒരു വോട്ടെടുപ്പിലൂടെയാണ് അക്കാര്യം തീരുമാനിച്ചത്. ടീമിലെ ഭൂരിപക്ഷതാരങ്ങളും മെസിയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ജെറാർഡ് പിക്വേ, സെർജിയോ ബുസ്ക്കെറ്റ്സ്, സെർജി റോബർട്ടോ എന്നിവരായിരുന്നു മറ്റുള്ള മത്സരാർത്ഥികൾ.
ഇതോടെ ഇന്നലത്തെ മത്സരത്തിൽ മെസി ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുകയായിരുന്നു. ഈ സീസണിൽ മെസി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്ന ആകാംഷകൾ സജീവമായിരുന്നു. മെസിയുടെ ട്രാൻസ്ഫർ പ്രതിസന്ധികൾക്ക് ശേഷമായിരുന്നു ഇങ്ങനെയൊരു സാഹചര്യമുണ്ടായത്. എന്നാൽ ബാഴ്സ താരങ്ങൾക്ക് നായകന്റെ സ്ഥാനത്തേക്ക് മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഇതോടെ ഇനി വരുന്നത് ബാഴ്സയുടെ മത്സരങ്ങളിലും മെസി നയിച്ചേക്കും.
https://twitter.com/Opoyis/status/1304967986441199617?s=19
നസ്റിക്കിനെതിരെ ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡ് ആണ് ബാഴ്സലോണ പുറത്തുവിട്ടത്. സൂപ്പർ താരങ്ങളായ മെസ്സി, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവർക്കൊക്കെ സ്ഥാനം ലഭിച്ചിരുന്നു. കൂടാതെ ഒട്ടേറെ യുവതാരങ്ങളെയും കൂമാൻ സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നു. യുവതാരം ട്രിൻകാവോയുടെ അരങ്ങേറ്റമത്സരമായിരുന്നു ഇത്.
ലൂയിസ് സുവാരസും ആർതുറോ വിദാലും സ്‌ക്വാഡിലുൾപ്പെട്ടില്ല.ഇതോടെ ഇവരുടെ ബാഴ്സ കരിയർ അവസാനിച്ചു എന്ന് വ്യക്തമായിരിക്കുകയാണ്. അൻസു ഫാറ്റി, ടെർ സ്റ്റീഗൻ എന്നിവരെ പരിക്ക് മൂലം പരിഗണിച്ചിട്ടില്ല. ഗോൾ കീപ്പറായി നെറ്റൊയാണ് സ്ഥാനം നേടിയത്. ആർതർ മെലോയുടെ പകരമായി ബാഴ്സയിൽ എത്തിയ മിറാലെം പ്യാനിച്ചിനും കൂമാൻ സ്ക്വാഡിൽ ഇടം നൽകിയിട്ടില്ല. മത്സരത്തിൽ ഗ്രീസ്‌മാൻ ഡെമ്പെലെ കൂട്ടിഞ്ഞോ എന്നിവർ ഗോൾ നേടി ബാഴ്സക്ക് വിജയം നേടിക്കൊടുത്തിരുന്നു. കിട്ടിയ പെനാൽറ്റി ഗ്രീസ്‌മാന് നൽകിയ മെസിയും വ്യത്യസ്തനായി.