വിവാദങ്ങൾക്ക് വിരാമമിട്ട് ലയണൽ ക്യാപ്റ്റൻ മെസി,പിഴവുകൾക്ക് ക്ഷമചോദിക്കുന്നുവെന്നും ബാഴ്സയുടെ നല്ലതാണ് ആഗ്രഹിക്കുന്നതെന്നും മെസി

Image 3
FootballLa Liga

ബയേണുമായുള്ള നാണംകെട്ട തോൽവിക്കു ശേഷം ക്ലബ്ബിന്റെ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ നിരാശനായി സൂപ്പർതാരം ലയണൽ മെസി ക്ലബ്ബ് വിടാനൊരുങ്ങിയിരുന്നു. എന്നാൽ പിന്നീട്  ആ തീരുമാനം മറ്റുകയായിരുന്നു. എന്നാലിപ്പോൾ ക്ലബ്ബ് വിടാൻ തീരുമാനിച്ചതും ക്ലബിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതുമുൾപ്പെടെയുള്ള വിവാദങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ്  ലയണൽ മെസി.

തനിക്കു സംഭവിച്ച പിഴവുകൾ സമ്മതിക്കുന്നുവെന്നും അതു ടീമിന്റെ നല്ലതിനു വേണ്ടിയാണു ചെയ്തതെന്നും ആരെയും വിഷമിപ്പിക്കാൻ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സ ക്യാപ്റ്റൻ. ഈ പ്രസ്താവനക്ക് കയ്യടിയുമായി പരിശീലകൻ കൂമാനും രംഗത്തെത്തിയിട്ടുണ്ട്.

“ഒരുപാട് എതിർപ്പുകൾക്കു വിമര്ശനങ്ങൾക്കും ശേഷം ഈ വിവാദം അവസാനിപ്പിക്കാനൊരുങ്ങുകയാണ്  ഞാൻ. ഏറ്റവും മികച്ച സമയം നമുക്കു വരാനിരിക്കുകയാണെന്ന് ആരാധകർ കരുതിക്കൊള്ളുക. ആത്മാർത്ഥതയോടെയും ആവേശത്തോടെയും നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ഒറ്റക്കെട്ടായി നീങ്ങുകയാണ് നമ്മൾ വേണ്ടത്.” സ്പാനിഷ് മാധ്യമം സ്പോർടിനോട് മെസി പറഞ്ഞു.

“ഒരുപാട് എതിരഭിപ്രായങ്ങൾക്കു ശേഷം ഈ വിവാദം അവസാനിപ്പിക്കാൻ ഞാൻ ഒരുങ്ങുകയാണ്. ഏറ്റവും മികച്ച സമയമാണ് ഇനി നമുക്കു വരാനിരിക്കുന്നത്.ആരാധകർ കരുതിയിരിക്കുക. ആത്മാർത്ഥതയോടെയും ആവേശത്തോടെയും നമ്മുടെ ലക്ഷ്യങ്ങൾക്കായി ഒറ്റക്കെട്ടായി നീങ്ങുകയാണ് നമ്മൾ ചെയ്യേണ്ടത്.”

“എന്റെ പിഴവുകളുടെ ഉത്തരവാദിത്വം ഞാൻ തന്നെ ഏറ്റെടുക്കുകയാണ്. അതിപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണു ചെയ്തതെന്ന് ആരാധകർ മനസിലാക്കേണ്ടതുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ബാഴ്സയുടെ നല്ലതിന് വേണ്ടി മാത്രമാണ് ആഗ്രഹിച്ചിട്ടുള്ളത്.” സ്പാനിഷ് മാധ്യമമായ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യങ്ങൾ മുന്നോട്ടു വെച്ചത്.