പൊട്ടിത്തെറിച്ച് മെസി. ‘ഈ ടീമിനെ കൊണ്ട് ഒന്നും സാധിക്കില്ല’

Image 3
FeaturedFootball

ലാലിഗയില്‍ നിര്‍ണായക മത്സരത്തില്‍ തോറ്റ ബാഴ്സലോണ കിരീടമിലാത്താതെ ലീഗ് അവസാനിപ്പിക്കേണ്ടി വന്നു. ഒസാസുനയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ബാഴ്‌സക്ക് റയല്‍ വിയ്യാ റയലിനെ തോല്‍പിച്ച് കിരീട നേട്ടം ആഘോഷിക്കുന്നതും കാണേണ്ടി വന്നു. എതിരില്ലാത്ത രണ്ട് ഗോളിന് വിയ്യാ റയലിനെ തകര്‍ത്താണ് റയല്‍ മാഡ്രിഡ് ലാലിഗ ജേതാക്കളായത്.

ഒസാസുനയ്‌ക്കെതിരെയുളള മത്സരത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ബാഴ്സ സമനില പിടിച്ചെങ്കിലും അധികസമയത്ത് പ്രത്യാക്രമണത്തത്തിലൂടെ നേടിയ ഗോളില്‍ ഒസാസുന വിജയം കൈക്കലാക്കുകയായിരുന്നു.

‘അവര്‍ ഞങ്ങളെ വളരെ സമ്മര്‍ദ്ദത്തിലാക്കി കളിച്ചു തോല്‍പിച്ചു. ഇത് തന്നെയാണ് ഞങ്ങളുടെ ഈ സീസണിലെ മൊത്തം പ്രകടനമായി എനിക്ക് വിലയിരുത്താനാവുന്നത്. ‘ മത്സരശേഷം നിരാശയോടെയും ദേഷ്യത്തോടെയും മെസി അഭിപ്രായപ്പെട്ടു.

താനടിച്ച ഫ്രീകിക്ക് ബാഴ്സക്ക് സമനില സമ്മാനിച്ചെങ്കിലും ബാഴ്സയുടെ പ്രകടനത്തിനുള്ള മെസിയുടെ നിരാശ ആ ഗോളിനുശേഷം പ്രകടമായിരുന്നു. ഈ സീസണില്‍സ്വന്തംതട്ടകത്തില്‍ആദ്യമായാണ് ബാഴ്സ തോല്‍വിയറിയുന്നത്.

‘ഈ വിധത്തിലാണ് പോകുന്നതെങ്കില്‍ ചാമ്പ്യന്‍ലീഗിലും അധികം മുന്നോട്ടു പോവാനാകില്ല. ലാലിഗ കിരീടം നിലനിര്‍ത്താനുള്ളത്ര മികച്ച ടീമായിരുന്നില്ല ഞങ്ങളുടേത്. ഞങ്ങള്‍ക്കിനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരു വലിയ സ്വയംപരിശോധന നടത്തേണ്ടതുണ്ട്. കിരീടം നഷ്ടപ്പെട്ടതിലെ പ്രധാന പങ്ക് ഞങ്ങളില്‍ തന്നെ നിക്ഷിപ്തമാണ്. അത് റയലിന്റെ മികവുകൊണ്ട് മാത്രമല്ല.’ മത്സരശേഷം ലയണല്‍ മെസി അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=lu-h24s2poc

‘സത്യസന്ധമായി തന്നെ പറയട്ടെ. ഇങ്ങനെയുള്ള പര്യവസാനമല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്. കഴിഞ്ഞ ദിവസം മത്സരം ഞങ്ങളുടെ ഈ മൊത്തം സീസണിന്റെ ഒരു ചെറിയ വകഭേദം മാത്രമാണ്. റയല്‍ മാഡ്രിഡ് ലീഗ് പുനരാരംഭിച്ചതിനുശേഷം ചെയ്യേണ്ടതെന്താണോ അത് ഭംഗിയായി നിറവേറ്റി. അവര്‍ എല്ലാ മത്സരങ്ങളിലും വിജയിച്ചു ഞങ്ങള്‍ അവര്‍ക്കൊപ്പം പോയിന്റുകള്‍ കളഞ്ഞു കുളിച്ചു അവര്‍ക്ക് കിരീടം നേടുന്നതിനുള്ള വഴിതെളിച്ചു കൊടുത്തു. ഞങ്ങള്‍ കിരീടനഷ്ടത്തെക്കുറിച്ചുള്ള വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. ഞങ്ങള്‍ ബാഴ്‌സലോണയാണ്. ഞങ്ങള്‍ എല്ലായിപ്പോഴും വിജയിക്കേണ്ടതുണ്ട്. ‘ മെസി തുന്നടിച്ചു.