; )
ചാമ്പ്യൻസ്‌ലീഗിലെ മികച്ചപ്രകടനം കാഴ്ചവെച്ച താരങ്ങളെ ഉൾപ്പെടുത്തി യുവേഫ ഈ ആഴ്ചയിലെ ടീമിനെ തിരഞ്ഞെടുത്തിയിരിക്കുകയാണ്. എന്നാൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ലയണൽ മെസിയെ പിന്തള്ളി ക്രിസ്ത്യാനോ റൊണാൾഡോയും റോബർട്ട് ലെവൻഡോസ്‌കിയും ടീമിലെ ഇടം നേടി.
മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി രണ്ടു ഗോളുകളുമായി മികച്ച പ്രകടനം കാഴ്ച വെച്ച ഗബ്രിയേൽ ജീസസും ടീമിലെ മുന്നേറ്റനിരയിൽ സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തിലേക്ക് നയിച്ച ലയണൽ മെസി ടീമിൽ നിന്നും പുറത്തായിരിക്കുകയാണ്.
Where is your goat????? pic.twitter.com/WCNVZdP4Oa
— #hashtag LFC (@hashtagtsweets) August 9, 2020
എന്നാൽ ചാമ്പ്യൻസ് ലീഗിലെ മികച്ചതാരത്തിനുള്ള നോമിനേഷനിൽ ലയണൽ മെസി ഇടംനേടിയിട്ടുണ്ട്. മെസ്സിക്കൊപ്പം റോബർട്ട് ലെവൻഡോവ്സ്‌കി സിറ്റിയുടെ കെയിൽ വാക്കർ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ടീം ഓഫ് ദ വീക്ക്: മുന്നേറ്റനിര – ഗബ്രിയേൽ ജീസസ്, റോബർട്ട് ലെവൻഡോവ്സ്‌കി, ക്രിസ്ത്യാനോ റൊണാൾഡോ മധ്യനിര-പെരിസിച്, റാക്കിറ്റിച്, ടോലിസോ, സ്റ്റെർലിങ് പ്രതിരോധനിര- സെമെഡോ, ലെങ്ലെറ്റ്, ഒഡ്രിയൊസോള ഗോൾകീപ്പർ – മാനുവൽ നൂയർ.