മെസി ഇനി പെലെക്കും മുകളിൽ, മികച്ച വിജയത്തിനൊപ്പം പെലെയുടെ റെക്കോർഡും തകർത്ത് ലയണൽ മെസി

റയൽ വയ്യഡോളിഡിനെതിരായ ബാഴ്സലോണയുടെ മൂന്നു ഗോളിന്റെ മികച്ച വിജയത്തിനൊപ്പം  ബാഴ്സ ക്യാപ്റ്റൻ ലയണൽ മെസിക്കും ഗോൾ കണ്ടെത്താനായത്തോടെ  ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ്. ബ്രസീലിയൻ ക്ലബ്ബായ സന്റോസിന് വേണ്ടി 643 ഔദ്യോഗിക ഗോളുകൾ സ്വന്തമാക്കിയ റെക്കോർഡാണ്  മെസി മറികടന്നിരിക്കുന്നത്.

ബാഴ്സ യുവതാരം പെഡ്രിയുടെ അസിസ്റ്റിൽ മെസി നേടിയ മൂന്നാം ഗോളാണ് പെലെയെ മറികടന്ന് മെസിക്ക് ബാഴ്സക്കായി 644ആം ഗോൾ നേടാനായത്. ലോകത്തിൽ തന്നെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ഇനി പെലെക്ക്‌ മുകളിൽ മെസ്സിയെത്തിയിരിക്കുകയാണ്. വലൻസിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 2-2 നു  ബാഴ്സ സമനിലയിൽ കലാശിച്ചുവെങ്കിലും മെസിക്ക് ഗോൾ നേടാനായതോടെ പെലെക്കൊപ്പമെത്താൻ ലയണൽ മെസിക്ക് സാധിച്ചിരുന്നു.

എന്നാൽ പിന്നീട് റയൽ വയ്യഡോളിഡിനെതിരെയും മെസിക്ക് വലകുലുക്കാനായതോടെ  ബാഴ്സയ്ക്കൊപ്പം പുതിയ റെക്കോർഡ് നേടിയെടുക്കുകയായിരുന്നു.  സന്റോസിനൊപ്പം 1956-1974 കാലയളവിൽ 18 വർഷത്തിനിടെ നേടിയെടുത്ത ഗോളുകൾ മെസിയുടെ 17ആം സീസണിൽ മെസി നേടിയെടുത്തുവെന്നതാണ് അശ്ചര്യകരമായ വസ്തുത. 2004ലാണ് ബാഴ്സലോണയിലെ മെസിയുടെ കരിയർ ആരംഭിക്കുന്നത്.

മത്സരത്തിൽ റെക്കോർഡ് തകർക്കുന്ന ഗോൾ നേടിയെന്നു മാത്രമല്ല ലെങ്ലറ്റിന്റെ ഗോളിലൂടെ   ഈ സീസണിലെ തന്നെ ആദ്യ അസിസ്റ്റും നേടി മത്സരത്തിലെ തരമാവാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. അവസാന അഞ്ചു മത്സരങ്ങളിലെ ബാഴ്സയുടെ ആദ്യ എവേ വിജയം കൂടിയാണിത്. ഇതോടെ പോയിന്റ് ടേബിളിൽ 24 പോയിന്റുമായി വിയ്യാറയലിനു താഴെ രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ് ബാഴ്സലോണ. വയ്യഡോളിഡുമായുള്ള വിജയത്തിനു ശേഷം നാലുദിവസത്തെ ക്രിസ്തുമസ് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് മെസിയും സംഘവും.

You Might Also Like