അവിശ്വസനീയ റെക്കോര്‍ഡുമായി മെസി, ഇത് പ്രായമേറും തോറും വീര്യം കൂടുന്ന വീഞ്ഞ്

ലാലിഗയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ സൂപ്പര്‍ താരം ലയണല്‍ മെസി. ലാലിഗയില്‍ ഏറ്റവും അധികം അസിസ്റ്റ് നല്‍കിയ താരം എന്ന തന്റെ പഴയ. റെക്കോര്‍ഡാണ് മെസി ഈ സീസണില്‍ വീണ്ടും മറികടന്നത്.

വിയ്യാറയലിനെതിരെ ലയണല്‍ മെസിയുടെ മുന്നേറ്റത്തിലൂടെ ഗ്രീസ്മാന്‍ നേടിയ ഗോളാണ് മെസിയ്ക്ക് റെക്കോര്‍ഡ് സമ്മാനിച്ചത്. ഈ സീസണില്‍ മെസിയുടെ 19-ാമത്തെ അസിസ്റ്റ് ആണ് ഇതോടെ പിറന്നത്. 2010 – 11 സീസണിലും 2014 -15 സീസണിലും 18 അസിസ്റ്റുകള്‍ മെസി നേടിയിരുന്നു. ഈ റെക്കോര്‍ഡുകളാണ് സൂപ്പര്‍താരം മറികടന്നിരിക്കുന്നത്.

തന്റെ കളി മികവിനു കൂടുതല്‍ തിളക്കമേകുന്നതാണ് മെസിയുടെ പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ രണ്ട് അസിസ്റ്റുകളാണ് മെസി നടത്തിയത്. സഹതാരമായ ലൂയിസ് സുവാരസിന്റെ ഗോളിനു നല്‍കിയ അസിസ്റ്റോയിരുന്നു ആദ്യത്തേത്. ഇതോടെ തന്റെ വ്യക്തിഗത റെക്കോര്‍ഡായ 18 അസിസ്റ്റുകള്‍ക്കൊപ്പമെത്താന്‍ മെസിയ്ക്ക ആയിരുന്നു. പിന്നീട് കുതികാല്‍കൊണ്ട് പുറകിലേക്ക് നീക്കി നല്‍കിയ മെസിയുടെ മികച്ച നീക്കം ഗ്രീസ്മാന്‍ ഗോളിലെത്തിച്ചതോടെ അസിസ്റ്റുകള്‍ നേടുന്നതില്‍ പുതിയ റെക്കോര്‍ഡ് അര്‍ജന്റീനന്‍ താരം സൃഷ്ടിക്കുകയായിരുന്നു.

വയസ്സു കൂടുന്തോറും കളിമികവിനൊരു കോട്ടവും സംഭവിക്കുന്നില്ലെന്നു തെളിയിക്കുകയാണ് ഓരോ കളിയിലും ഈ 33കാരന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം. അസിസ്റ്റിന്റെ പട്ടികയില്‍ മാത്രമല്ല ലാലിഗയില്‍ ഗോളിന്റെ പട്ടികയിലും ഒന്നാമതാണ് മെസി. ഇത് വരെ 22 ഗോളുകള്‍ നേടിയ മെസി റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സിമയേക്കാള്‍ അഞ്ചു ഗോളുകള്‍ക്ക് മുന്നിലാണ്.

ഗീസ്മാനൊപ്പം സഹതാരം ലൂയിസ് സുവാരസിനും മറക്കാനാവാത്ത മത്സരമാണിത്. മെസിയുടെ മുന്നേറ്റത്തില്‍ ലൂയിസ് സുവാരസ് നേടിയ ഗോളില്‍ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ലാസ്ലോ കുബാലക്കൊപ്പം എത്തി നില്‍ക്കുകയാണ് സുവാരസ്. ഇനി സെസാര്‍ റോഡ്രിഗസും ലയണല്‍ മെസ്സിയും മാത്രമേ ഈ യുറുഗ്വാന്‍ താരത്തിന് മുന്നിലുള്ളൂ. മെസിയുടെ മികച്ച പ്രകടനത്തോടെ നാലു ഗോളിന് വിയ്യാറയലിനെ തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രിഡുമായുള്ള പോയന്റ് അകലം നാലായി നിലനിര്‍ത്താന്‍ ബാഴ്‌സക്ക് സാധിച്ചു.

You Might Also Like