വിരമിക്കും മുമ്പ് ഈ അര്‍ജന്റീനന്‍ ക്ലബില്‍ മെസി കളിക്കും, വെളിപ്പെടുത്തല്‍
അര്‍ജന്റീന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ ആദ്യ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ ഒരിക്കല്‍ കളിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഡിഅമിക്കോ രംഗത്ത്. ബാഴ്‌സ വിടേണ്ടത് എന്നാണെന്നത് മെസിയുടെ ഇഷ്ടമാണെന്നും വിരമിക്കുന്നതിനു മുമ്പ് തന്നെ മെസി തങ്ങളുടെ ക്ലബ്ബില്‍ ഒരിക്കല്‍ കൂടി ബൂട്ടികെട്ടുമെന്നും ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് വൈസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ കളിക്കണമെന്ന് മെസി മുന്‍പൊരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. അപ്രതീക്ഷിതമായി മറഡോണ വന്നതു പോലെ മെസിയും കളിക്കില്ലെന്നു ആരു കണ്ടെന്നും കാലം ലോകം കണ്ട മികച്ച കളിക്കാരനെ ഞങ്ങളുടെ ജേഴ്‌സിയില്‍ കാണിച്ചു തരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറും ആറു വയസ്സുള്ളപ്പോഴാണ് മെസി റോസാരിയോയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ കാല്‍പന്തുകളി ആരംഭിച്ചത്. പതിനാലാം വയസ്സില്‍ ബാഴ്‌സലോണക്ക് കൂടുമാറുമ്പോള്‍ ഓള്‍ഡ് ബോയ്‌സിനു വേണ്ടി അഞ്ഞൂറി ലധികം ഗോളടിച്ചുകൂട്ടിയിരുന്നു കുഞ്ഞു മെസിി.
അതിനു ശേഷം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സയിലേക്ക് വണ്ടികയറിയ മെസിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ തന്റെ എഴുന്നൂറാം ഗോള്‍ വരെ മെസി സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമേതെന്ന ചോദ്യത്തിനും മെസിയെന്നല്ലാത്ത ഇപ്പോള്‍ മറ്റൊരു ഉത്തരമില്ല.,
മുപ്പത്തിമൂന്നുകാരന്‍ മെസ്സിക്ക് ആഴ്ചയില്‍ അഞ്ച് ലക്ഷം യൂറോയുടെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കാരാറിന്റെ കാലാവധി ഒരു വര്‍ഷം കൂടി മാത്രമേയുള്ളു. ബാഴ്‌സലോണയുടെ പുതിയ പരിശീലകനുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും മെസി ബാഴ്‌സയില്‍ തന്നെ തുടരുമെന്നാണ് കരുതുന്നത്.