ഇന്ത്യ പണികൊടുത്തു, ഇംഗ്ലീഷ് സൂപ്പര്‍ താരം ലോകകപ്പില്‍ നിന്ന് പുറത്തേക്ക്

യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇംഗ്ലീഷ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി സൂപ്പര്‍ താരം ലിയാം ലിവിംഗസ്റ്റണിന്റെ പരിക്ക്. ഇന്ത്യയ്‌ക്കെതിരെ സന്നാഹ മത്സരത്തിലാണ് ലിവിംഗ്സ്റ്റണിന്റെ വിരലിന് പരിക്കേറ്റത്.

ഇഷാന്‍ കിഷന്‍ അടിച്ച തകര്‍പ്പന്‍ ഷോട്ട് കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് ലിവിംഗണ് പരിക്കേറ്റത്. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരം പവലിയനിലേക്ക് മടങ്ങി പോകുകയായിരുന്നു. സാം ബില്ലിംഗ്‌സാണ് ലിവിംഗ്സ്റ്റണ് പകരം പിന്നീട് ഇംഗ്ലണ്ടിനായി ഫീല്‍ഡ് ചെയ്തത്.

ലിവിംഗ്‌സ്റ്റണിന്റെ പരിക്ക് സൂക്ഷമ നിരീക്ഷണത്തിലാണെന്നും 24 മണിക്കൂറിനകമാണ് അദ്ദേഹം ലോകകപ്പ് കളിക്കാനുളള ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്ന് പറയാനാകു എന്നാണ് ഇംഗ്ലീഷ് വൃത്തങ്ങള്‍ പറയുന്നത്.

മത്സരത്തില്‍ മികച്ച പ്രകടനമാണ് ലിവിംഗ്സ്റ്റണ്‍ കാഴ്ച്ചവെച്ചത്. 20 പന്തില്‍ 30 റണ്‍സും രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. 13 പന്തില്‍ 11 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയാണ് ലിവിംഗ്‌സ്റ്റണ്‍ പുറത്താക്കിയത്.

You Might Also Like