മൂന്ന് ഫോര്‍മാറ്റിലും അവന്‍ നായകനാകണം, തുറന്നടിച്ച് മൈക്കിള്‍ ക്ലാര്‍ക്ക്

മൂന്ന് ഫോര്‍മാറ്റിലും ഓസ്ട്രേലിയന്‍ നായക സ്ഥാനത്തേക്ക് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ നിയമിക്കണമെന്ന് ആവശ്യവുമായി മുന്‍ താരം മൈക്കല്‍ ക്ലര്‍ക്ക്. ഇന്ത്യക്കെതിരായ പരമ്പരയില്‍ കമ്മിന്‍സന്‍ തന്റെ നേതൃശേഷി കാണിച്ചു തന്നെന്നും ക്ലര്‍ക്ക് പറയുന്നു.
‘താന്‍ തയ്യാറാണെന്ന് നമുക്ക് കാണിച്ച് തരികയാണ് കമിന്‍സ് ചെയ്തത്. തന്റെ വ്യക്തിത്വം എന്തെന്ന് കമിന്‍സ് കാണിച്ചു തന്നു. നമ്മള്‍ തോല്‍പ്പിക്കപ്പെട്ട പരമ്പരയിലെ താരമായാണ് കമ്മിന്‍സ് മാറിയത്. ഓസ്ട്രേലിയക്ക് വേണ്ടി തല ഉയര്‍ത്തി നിന്ന താരമാണ് കമിന്‍സ്’ ക്ലര്‍ക്ക് പറയുന്നു.
പെയ്നിന്റെ സമയം അവസാനിക്കുകയും, ഏതാനും യുവ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരികയും ചെയ്താല്‍ കമ്മിന്‍സിനെ നായക സ്ഥാനത്തേക്ക് ഞാന്‍ പിന്തുണയ്ക്കുന്നു. കമ്മിന്‍സ് നായകനായാല്‍ സ്മിത്ത്, വാര്‍ണര്‍, ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെ പോലെ മുതിര്‍ന്ന കളിക്കാരുടെ സഹായം കമ്മിന്‍സിന് വേണ്ടി വരുമെന്നും ക്ലര്‍ക്ക് വിലയിരുത്തുന്നു.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബൗളറാണ് കമിന്‍സ്. 412 വിക്കറ്റുകള്‍ ഇതിനോടകം കമ്മിന്‍സിന്റെ പേരിലുണ്ട്.
ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായതോടെ പെയ്നിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പെയ്ന്‍ നയിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.