മായന്തിയുടെ പിന്‍ഗാമിയെ കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

ഐപിഎല്‍ 13ാം സീസണ്‍ ഏറെ അനിശ്ചിതത്തിന് ശേഷം ആരംഭിച്ചപ്പോള്‍ ആരാധകര്‍ക്ക് നഷ്ടമായത് ഒരു സുപരിചിതമായ മുഖത്തെയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്‍ അവതാരകര്‍ക്കിടയില്‍ തിളങ്ങി നിന്ന മായന്തി ലാംഗറാണ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് വിട്ട് നിന്നത്. മായന്തിയ്ക്കും മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഭര്‍ത്താവ് സ്റ്റുവര്‍ട്ട് ബിന്നിയ്ക്കും ആണ്‍ കുഞ്ഞ് പിറന്നതാണ് ഐപിഎല്ലില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കാരണം.

എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ കിര നാരായണന്‍ എന്ന പുതുമുഖത്തെ ഐപിഎല്‍ ആങ്കറിംഗിനായി നിയോഗിച്ചിരിക്കുകയാണ് സ്റ്റാര്‍ സ്‌പോട്‌സ്. മായന്തിയുടെ പിന്‍ഗാമിയായിട്ടാണ് കിര നാരായണനെ കായിക ലോകം വിലയിരുത്തുന്നത്. കിര നാരായണനെ കുറിച്ചുളള 10 കാര്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1) 1994ല്‍ ചെന്നൈയിലാണ് കിരാ ജനിച്ചത്. പിതാവ് ഐറ്റി പ്രെഫഷണലും മാതാവ് ടീച്ചറും ആയിരുന്നു. കുട്ടിക്കാലം കൂടുതല്‍ ചിലവഴിച്ചത് മലേഷ്യന്‍ തലസ്ഥാനമായ കാലാലംമ്പൂരിലാണ്.

2) കുട്ടിയായിരിക്കെ കര്‍ണാട്ടിക്ക് മ്യൂസിക്കും ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. ടെന്നീസും മ്യൂസിക്കും ഡാന്‍സുമാണ് പ്രധാന ഹോബീസ്

3) ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളിജില്‍ നിന്ന് ഫിസിക്കോളജിയില്‍ ബിരുധം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് ഫിലിം ആക്റ്റിംഗില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

4) പ്രിന്‍സസ് ജാസ്മിനായി ഒരു മ്യൂസിക്ക് സ്റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചതാണ് കരിയറിലെ വഴിത്തിരിവ്. ഡിസ്‌നി ഇന്ത്യയാണ് അലാദ്ദീന്റെ മ്യൂസിക്ക് സ്റ്റേജ് വേര്‍ഷന്‍ നിര്‍മ്മിച്ചത്.

5) ശ്രീ ദേവിയായി കൂട്ടം എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചാണ് വെള്ളിതിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2018ല്‍ ആയിരുന്നു ആ സിനിമ.

6) 2019ല്‍ മൈ ഫെയര്‍ ലേഡി എന്ന നാടകത്തിലും അഭിനയിച്ച് ശ്രദ്ധപിടിച്ച പറ്റി.

7) സ്റ്റാര്‍ സ്‌പോട്‌സിനായി പ്രൊ കബഡി ലീഡില്‍ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു വഴിത്തിരിവാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില പ്രോഗമാകളും ഇതിനിടെ അവതരിപ്പിച്ചു.

8) 2019ല്‍ ശ്രദ്ധേയമായ ഒരു വെബ് സീരിയസിലും കിര അഭിനയിച്ചു. മിനുസ് എന്ന പേരില്‍ പുറത്തിറങ്ങിയ സീരിയസില്‍ ദേവിക എന്ന റോളാണ് കിര ചെയ്തത്. ഇന്ത്യന്‍ വെബ് സീരിയസ് സ്റ്റാറുകളായ ആയുഷ് മെഹ്‌റ, ഐഷാ അഹമ്മദ് എന്നവരായിരുന്നു ഈ സീരിയസിലെ പ്രധാന താരങ്ങള്‍.

9) നിരവധി മ്യൂസിക്ക് ഇന്‍സ്ട്രുമെന്‍സ് കൈകാര്യം ചെയ്യാന്‍ അറിയുന്ന പ്രതിഭയാണ് കിര. ഗിറ്റാര്‍, പിയാനോ, ഉക്കുലീല്‍ തുങ്ങി ഇന്‍സ്ട്രുമെന്‍സുകള്‍ കിര വായിക്കാറുണ്ട്.

10) കിരയുടെ മൂത്ത സഹോദരന്റെ പേരാണ് രാഘവ് നാരായണന്‍. കുടുംബ ബന്ധങ്ങള്‍ വലിയ പ്രാധാന്യം നല്‍കാറുളള കിര സഹോദരന്റെ കുട്ടിയുടെ ചിത്രങ്ങള്‍ പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

You Might Also Like