ബെന്‍സിമ എക്കാലത്തേയും മികച്ച താരം, പുകഴ്ത്തി ബാഴ്‌സ സൂപ്പര്‍ താരം

Image 3
FeaturedFootball

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സിമയെ പുകഴ്ത്തി ബാര്‍സലോണ പ്രതിരോധനിര താരം ക്ലമന്റ് ലെങ്‌ലെറ്റ്. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയനു നല്‍കിയ അഭിമുഖത്തിലാണ് ലെങ്‌ലെറ്റ് കരീം ബെന്‍സിമയെ പ്രശംസിച്ചത്.

ഫ്രഞ്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളാണ് ബെന്‍സിമയെന്നാണ് ക്ലമന്റ് ലെങ്‌ലെറ്റ് ലെ പാരിസിയനോട് പറഞ്ഞത്.

ലാലിഗയില്‍ 32 കളികളില്‍ നിന്ന് 17 ഗോളുകളുകളാണ് ബെന്‍സിമ ഇതുവരെ സ്വന്തമാക്കിയത്. ലാലിഗ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ലയണല്‍ മെസിക്ക് താഴെ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഫ്രഞ്ച് താരം. എസ്പാന്യോളുമായി നടന്ന മത്സരത്തില്‍ ബാക്ക്ഹീല്‍ അസിസ്റ്റോടു കൂടി സമീപകാലത്തെ മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡിനു വേണ്ടി ബെന്‍സിമ കാഴ്ച വെക്കുന്നത്.

തന്റെ സഹതാരമായ സൂപ്പര്‍ താരം അന്റോണിയോ ഗ്രീസ്മാന്റെ ഇപ്പോഴത്തെ ഫോമില്ലായിമയെ പറ്റിയും ക്ലമന്റ് ലെങ്‌ലെറ്റ് തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു.

ഡ്രസ്സിങ് റൂമില്‍ കളിക്കാരുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഗ്രീസ്മാന്‍ പരിശീലനസമയത്ത് കഠിനമായി പ്രയത്‌നിക്കുന്ന കളിക്കാരനാന്നെന്നാണ് ലെങ്‌ലെറ്റ് പറയുന്നത്. ഗ്രീസ്മാന്‍ ബാഴ്‌സയിലെത്തിയ ആദ്യ സീസണ്‍ തന്നെ 14 ഗോളുകളും ധാരാളം അസിസ്റ്റുകള്‍ നേടിയെന്നും അത് അത്ര മോശം പ്രകടനമായി കണക്കാക്കാന്‍ പറ്റില്ലെന്നും ലെങ്‌ലെറ്റ് കൂട്ടിച്ചേര്‍ത്തു.