പിക്വേക്ക് പിറകെ ലെങ്ലറ്റിനും പരിക്ക്, ഫസ്റ്റ് ടീമിലെ നാലു ഡിഫന്റർമാർ ബാഴ്സയിൽ നിന്നും പുറത്ത്

ഒസാസുനക്കെതിരായി ക്യാമ്പ് നൂവിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സ. ബ്രാത്വൈറ്റും ഗ്രീസ്മാനും കൂട്ടിഞ്ഞോയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഓപ്പൺ പ്ലേയിലൂടെ ലയണൽ മെസിക്കും ഗോൾ നേടാൻ സാധിച്ചു. ആ ഗോൾ മെസി സ്വന്തം രാജ്യത്തിന്റെ ദൈവസമാനനായ ഡിയെഗോ മറഡോണക്ക് സമർപ്പിച്ചാണ് മത്സരം അവസാനിപ്പിച്ചത്.

നാലു ഗോളിന്റെ വിജയം കൂമാന്റെ ബാഴ്സക്ക് വലിയ ആശ്വാസമാണ് നൽകുന്നതെങ്കിലും ബാഴ്സയുടെ ഏക സീനിയർ പ്രതിരോധതാരമായ ലെങ്ലറ്റിനു രണ്ടാം പകുതിയിലേറ്റ പരിക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ നാലാമത്തെ പ്രതിരോധതാരത്തെയാണ് ബാഴ്സക്ക് നഷ്ടമായിരിക്കുന്നത്.

അത്ലറ്റിക്കോക്കെതിരായി നടന്ന മത്സരത്തിൽ കാൽമുട്ടിനേറ്റ പരിക്കിൽ പ്രധാന പ്രതിരോധതാരമായ ജെറാർഡ് പിക്വേ നാലു മുതൽ അഞ്ചു മാസത്തേക്കാന്ന് കളിക്കളത്തിൽ നിന്നും പുറത്തായിരിക്കുന്നത്. യുവപ്രതിരോധതാരം റൊണാൾഡ്‌ അറോഹോയും സാമുവേൽ ഉംട്ടിറ്റിയും പരിക്കിന്റെ പിടിയിലായി കളിക്കളത്തിൽ നിന്നും പുറത്താണ്. ഇതോടെ ബാഴ്സയുടെ ഫസ്റ്റ് ടീം സ്‌ക്വാഡിലെ നാലു പ്രതിരോധതാരങ്ങളും നഷ്ടമായിരിക്കുകയാണ്.

ലെങ്ലറ്റിനു പകരക്കാരനായി തത്കാലികമായി ഫ്രങ്കി ഡി ജോങ്ങാണ് ബാഴ്സയുടെ പ്രതിരോധം കാത്തതെങ്കിലും ഭാവിയിലേക്ക് ഇത് അധികകാലം ഉപയോഗിക്കാൻ കൂമാനു നന്നായറിയാം. ലെഫ്റ്റ്ബാക്കായ ജൂനിയർ ഫിർപ്പോയാണ് ആ പൊസിഷനിലേക്ക് കൂമാനു ഉപയോഗിക്കാനാവുന്ന ഏക താരം. പ്രതിരോധത്തിലെ നാലു പ്രധാനതാരങ്ങൾ പുറത്തായതോടെ വരുന്ന ജനുവരിയിൽ സിറ്റി താരം എറിക് ഗാർഷ്യക്കായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.

You Might Also Like