പേടിക്കേണ്ടത് ലിവർപൂൾ തന്നെയാണ്, കറുത്തകുതിരകൾ തങ്ങളാണെന്നു ലെയ്പ്സിഗ് താരം

Image 3
Champions LeagueFeaturedFootball

ആർബി ലെയ്പ്സിഗിന്റെ ലോഗോ പോലെ തന്നെ ഒരു കാളക്കൂറ്റന്റെ മനസാണ് അവരുടെ താരം ആഞ്ചെലിനോക്കുമുള്ളത്. മുൻപിൽ വരുന്നതിനെയെല്ലാം ഇടിച്ചുതെറുപ്പിച്ചു മുന്നേറുന്ന കാളക്കൂറ്റനെ പോലെ തന്നെ ലിവർപൂളിനെയും തോൽപിച്ചു മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഈ ഫുൾ ബാക്ക്. ആദ്യപാദത്തിൽ ലെയ്പ്സിഗിനെ ലിവർപൂൾ രണ്ടു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

മാനെയുടെയും സലായുടെയും ഗോളിൽ ലിവർപൂൾ മുന്നിലാണെങ്കിലും ഇപ്പോഴും സമ്മർദം ലിവർപൂളിന് തന്നെയാണെന്നാണ്‌ അഞ്ചേലിനോയുടെ വാദം. കാരണം ലെയ്പ്സിഗ് തോറ്റാൽ ഒന്നും നഷ്ടപെടാനില്ലാത്ത അണ്ടർഡോഗുകൾ ആണെന്നാണ് ആഞ്ചെലിനോയുടെ നയം. സ്വന്തം തട്ടകത്തിലെ സമീപകാലത്തെ ലിവർപൂളിന്റെ പരാജയങ്ങളാണ് ആഞ്ചെലിനോക്കും ലെയ്പ്സിഗിനും ആശ്വാസം നൽകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഞ്ചെലിനോ.

“ഞങ്ങളെക്കാൾ സമ്മർദ്ദം ഇപ്പോഴും ലിവർപൂളിന് തന്നെയാണെന്നാണ് എനിക്കു പറയാനുള്ളത്. കാരണം ഞങ്ങളാണ് ഇവിടെ തോറ്റാലും ഒന്നും നഷ്ടപ്പെടാനില്ലാത്ത അണ്ടർഡോഗുകൾ. ഞങ്ങൾ വലിയ പിഴവുകൾ വരുത്താതിരിക്കുകയോ അവസരങ്ങൾ കളഞ്ഞു കുളിക്കുകയോ ചെയ്യാതിരുന്നാൽ നിലവിലെ സാഹചര്യം ഞങ്ങൾക്ക് മാറ്റിമറിക്കാനാവും.”

ആദ്യമത്സരശേഷമുള്ള അവസ്ഥ കഠിനമായിരുന്നു.കാരണം എനിക്ക് തോന്നുന്നത് ഞങ്ങൾ നന്നായി കളിച്ചുവെന്നു തന്നെയാണ്. ഏതാനും പ്രാവശ്യം അവരുടെ ഫുൾ ബാക്കുകളെ മറികടന്നു പോവാം ഞങ്ങൾക്കായി. ഞങ്ങൾക്ക് കൂടുതൽ സമ്മർദം ചെലുത്താൻ സാധിച്ചു. പക്ഷെ അവസരങ്ങൾ മുതലാക്കാനായില്ല. ലിവർപൂളിനെ പോലെയുള്ള ഒരു ടീമിനെതിരെ രണ്ടു പിഴവുകൾ ഞങ്ങൾ വരുത്തി. കുറച്ചു അവസരം നൽകിയാൽ അവരുടെ കഴിവുകൾ നോക്കിയാൽ നമ്മളെ കൊന്നു കൊലവിളിക്കും.” ആഞ്ചെലിനോ പറഞ്ഞു.