ലിവർപൂൾ താരത്തിനു പിന്നാലെ ലീഡ്സ് യുണൈറ്റഡും, മത്സരം മുറുകുന്നു
പ്രീമിയർ ലീഗിലേക്ക് പതിമൂന്നു വർഷത്തിനു ശേഷം സ്ഥാനക്കയറ്റം കിട്ടിയ ലീഡ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ തുടരുകയാണ്. ലിവർപൂൾ വിങ്ങറായ ഹാരി വിൽസണുമായി ബന്ധപ്പെട്ടാണ് ലീഡ്‌സിന്റെ അടുത്ത നീക്കമെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
താരംതാഴ്ത്തപ്പെട്ട ബേൺമൗത്തിനു വേണ്ടി ഒരു വർഷത്തെ ലോൺ ഡീലിനു ശേഷം ലിവർപൂളിലേക്ക് മടങ്ങിയെത്തുകയാണ് ഈ വെയിൽസിന്റെ യുവതാരം. എന്നാൽ ജർഗൻ ക്ളോപ്പിന്റെ പദ്ധതിയിൽ താരത്തിനു സ്ഥാനമില്ലാത്തതാണ് ലീഡ്സിനെ താരത്തിനു വേണ്ടി ശ്രമിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്നാൽ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ന്യൂകാസിൽ യുണൈറ്റഡും ആസ്റ്റൺ വിലയും താരത്തിനു വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിനു വേണ്ടി മത്സരിക്കുന്നുണ്ടെന്നത് ലീഡ്‌സിന് ഈ താരത്തിന്റെ കരാർ നേടുകയെന്നത് ശ്രമകരമാക്കിയിട്ടുണ്ട്. എന്നാൽ പ്രൊമോഷൻ കിട്ടിയതോടെ മാഴ്‌സെലോ ബിയെൽസക്ക് പിന്തുണയുമായി സാമ്പത്തിക സഹായവുമായി ബോർഡുണ്ടെന്നതാണ് പുത്തൻ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഉണർവേകുന്നത്.
30 മില്യൺ യൂറോയാണ് ലിവർപൂൾ താരത്തിനിട്ടിരിക്കുന്ന മൂല്യമെങ്കിലും 15 മില്യൺ യൂറോക്ക് താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ലീഡ്സ് ശ്രമിക്കുന്നത്. എന്നാൽ താരത്തിനു ക്ലബ്ബുമായി 2023 വരെ കരാറിലുള്ളത് ലിവർപൂളിന് താരത്തെ വിട്ടു കൊടുക്കാനുള്ള സമ്മർദം കുറക്കുന്നുണ്ട്. കൂടാതെ മറ്റൊരു ലോൺ ഡീൽ കൂടി ജർഗൻ ക്ളോപ്പിന്റെ പരിഗണനയിലുള്ളതും താരത്തിനെ സ്വന്തമാക്കുന്നതിൽ ലീഡ്‌സിന് വെല്ലുവിളിയായി മുന്നിലുണ്ട്.