രണ്ടു വർഷത്തെ കാത്തിരിപ്പിനു വിരാമം, ബിയെൽസ തന്റെ പ്രിയതാരത്തെ സ്വന്തമാക്കാനൊരുങ്ങുന്നു

Image 3
EPLFeaturedFootball

യുണൈറ്റഡിന്റെ യുവതാരം ഡാനിയൽ ജെയിംസിനെ സ്വന്തമാക്കാനായി ലീഡ്സ് ശ്രമമാരംഭിച്ചിരിക്കുകയാണ്. ലീഡ്‌സിന്റെ ആദ്യ ഓഫർ നിരസിച്ചുവെങ്കിലും പുതിയ ഓഫറുമായി ലീഡ്സ് താരത്തിനായി വീണ്ടും യുണൈറ്റഡിനെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജെയിംസ്.

യുവതാരം മേസൺ ഗ്രീൻവുഡിന്റെ വരവോടുകൂടി താരത്തിനു യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനാൽ താരവും യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് . ഈ അവസരം മുതലെടുത്തുകൊണ്ടാണ് ബിയെൽസയും സംഘവും താരത്തിനായി ശ്രമം തുടങ്ങിയിരിക്കുന്നത്.  കഴിഞ്ഞ സീസണിൽ 18 മില്യൺ യൂറോക്കാണ് യുണൈറ്റഡ് സ്വാൻസിയിൽ നിന്നും ജെയിംസിനെ സ്വന്തമാക്കുന്നത്.

എന്നാൽ കഴിഞ്ഞ സീസണിൽ അവസാന പത്തു മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിലാണ് ജെയിംസിന് അവസരം ലഭിക്കുന്നത്. 2019ൽ താരത്തിനായി ബിയെൽസ ശ്രമിച്ചിരുന്നെങ്കിലും താരത്തെ പ്രീമിയർലീഗിലെ സ്വാൻസീയിലേക്ക് ചേക്കേറുകയായിരുന്നു. കുറേകാലമായി പിന്തുടരുന്ന താരത്തെ ഇത്തവണത്തെ  ട്രാൻസ്ഫറിൽ സ്വന്തമാക്കാനാവുമെന്നാണ് ബിയെൽസ പ്രതീക്ഷിക്കുന്നത്.

അധികവേതനങ്ങൾക്കൊപ്പം 12 മില്യൺ യൂറോക്ക്  താരത്തെ സ്വന്തമാക്കാനാവുമെന്നാണ് ബിയെൽസ കണക്കുകൂട്ടുന്നത്. ഇതോടെ ലീഡ്‌സിന്റെ അക്രമണനിരയിൽ കൂടുതൽ വേഗതകൊണ്ടുവരാനാണ് ബിയെൽസ ശ്രമിക്കുന്നത്. റയാൻ ഗിഗ്‌സിന്റെ താരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും ലീഡ്‌സിൽ പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്.ലാലിഗയിൽ നിന്നും സ്പാനിഷ് സ്‌ട്രൈക്കർ റോഡ്രിഗോയെയും ബിയെൽസ സ്വന്തമാക്കിയിരുന്നു.