അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിനായി ലീഡ്‌സ്, ഒരു വര്‍ഷത്തെ അത്ഭുതമാകാതിരിക്കാന്‍ ബിയെൽസയും സംഘവും 

അര്‍ജന്റീനന്‍പരിശീലകനായ മാഴ്‌സലോ ബിയല്‍സയുടെ കീഴില്‍ 16 വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ലീഡ്‌സ് യുണൈറ്റഡ് ചരിത്രം സൃഷ്ടിച്ചിരുന്നല്ലോ ഇതോടെ ടീമിനെ ശക്തിപ്പെടുത്താന്‍ ഒരു പിടി താരങ്ങളെ സ്വന്തമാക്കാനുളള ശ്രമത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്.

അതില്‍ ഏറ്റവും പ്രധാനതാരംനോര്‍വിച്ച് സിറ്റിയുടെ അര്‍ജന്റീനന്‍ യുവതാരം എമിലിയാനോ ബുവെണ്ടിയക്കായി ലീഡ് ശ്രമം നടത്തുന്നു എന്നതായണ് അത്. നോര്‍വിച്ച് സിറ്റി പ്രീമിയര്‍ ലീഗില്‍ നിന്നും റെലഗേറ്റ് ചെയ്യപ്പെട്ടതോടെ അവരുടെ മികച്ചതാരമായ ബുവെണ്ടിയയുമായി എളുപ്പം കരാറിലെത്താന്‍ കഴിയുമെന്നാണ് ലീഡ്‌സ് പ്രതീക്ഷിക്കുന്നത്.

23കാരനായ അര്‍ജന്റൈന്‍ താരത്തിന് 25 ദശലക്ഷം പൗണ്ടാണ് നോര്‍വിച്ച് സിറ്റി വിലയിട്ടിരിക്കുന്നത്. 2018 മുതല്‍ നോര്‍വിച്ച് സിറ്റിയില്‍ കളിക്കുന്നതിനാല്‍ താരത്തിന് ഇംഗ്ലീഷ് ഫുട്‌ബോളില്‍ ആവശ്യത്തിന് പരിചയ സമ്പത്തുള്ളത് ലീഡ്‌സിന് ഗുണകരമായേക്കും

പ്രീമിയർ ലീഗിൽ ഈ സീസണിൽ  നോർവിച്ച് സിറ്റിക്ക് വേണ്ടി മികച്ച പ്രകടനമാണ് ബുവെണ്ടിയ നടത്തിയിട്ടുള്ളത്. ബുവെണ്ടിയയെ കൂടാതെ ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയുടെ നൈജീരിയൻ താരം ഇമ്മാനുവെൽ ഡെന്നിസിനായും ലീഡ്സ് ശ്രമം നടത്തുന്നുണ്ട്. താരത്തിനായി ആഴ്സണലും രംഗത്തുള്ളതിനാൽ ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത പോരാട്ടം നടക്കും എന്നുറപ്പാണ്.

മറ്റൊരു ബെൽജിയൻ ക്ലബ്ബായ ഗെൻ്റിൻ്റെ കനേഡിയൻ താരം ജൊനാഥൻ ഡേവിഡിന് വേണ്ടി  ആഴ്സണലിനൊപ്പം  ലീഡ്‌സും  ശ്രമം  നടത്തുന്നുണ്ട്. ഇതിന് പുറമെ അർജന്റീനൻ പ്രതിരോധനിരതാരം യുവാൻ ഫോയ്ത്തിനെ ടോട്ടൻഹാം ഹോട്സ്പറിൽ നിന്നും ലോണിൽ ലീഡ്സിലെത്തുമെന്നും  അഭ്യുഹങ്ങളുണ്ട്.

You Might Also Like