ക്രൂരമായ അവഗണന, സഞ്ജുവിനോട് ഇന്ത്യ വിടാന്‍ ആഹ്വാനം
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20യിലും സഞ്ജു സാംസണെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധം കനയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം നേരിടുന്നത്. സഞ്ജുവിനോട് നിരന്തരം അവഗണിയ്ക്കുന്ന ടീം ഇന്ത്യ വിട്ട് മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെയും രോഷം പുകയുന്നുണ്ട്. കരിയറിലെ തുടക്കത്തില്‍ പരാജയമാരുന്ന രോഹിത്ത് സഞ്ജുവിനോട് ഇത് ചെയ്യാന്‍ പാടില്ലായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. ധോണി നിരന്തരം അവസരം തന്നു. എന്നാല്‍ സഞ്ജുവിനോട് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു രോഹിത്തിനോടുള്ള ചോദ്യം.
ബിസിസിഐയുടെയും രോഹിത് ശര്‍മയുടെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും ട്വിറ്ററിലൂടെ ആരാധകര്‍ പ്രതികരിച്ചു. സഞ്ജുവിനെ ബെഞ്ചിലിരുത്തി ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് ആകുന്നില്ല.
മികച്ച ഫോമില്‍ കളിയ്ക്കുന്ന സഞ്ജുവിനെ കെ.എല്‍.രാഹുലിന് പരുക്കേറ്റത് കൊണ്ട് മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ സഞ്ജു അര്‍ധ സെഞ്ചറി നേടിയിരുന്നു. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20യില്‍ 77 റണ്‍സ് നേടി വിജയത്തിലേക്കടുപ്പിക്കുകയും ചെയ്തു.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ പ്രതിഷേധം രൂക്ഷമായത്. മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ 7 വിക്കറ്റിന് ജയം സ്വന്തമാക്കുകയും ചെയ്തു. ഓപ്പണര്‍ സൂര്യകുമാര്‍ യാദവിന്റെ (44 പന്തില്‍ 76) ഉജ്വല ഇന്നിങ്‌സിലാണ് ഇന്ത്യ വിജയം കൊയ്തത്.