ലിവർപൂളിനെയും ബയേണിനെയും കിട്ടരുതെന്നാണ് പ്രാർത്ഥന, അടുത്ത റൗണ്ടിനെക്കുറിച്ച് ലാസിയോ താരം ഇമ്മൊബിലെ
ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രൂജ്ജിനെതിരെ സമനില വഴങ്ങേണ്ടി വന്നെങ്കിലും ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഗ്രൂപ്പ് എഫിൽ 8 പോയിന്റ് നേടിയ ക്ലബ്ബ് ബ്രുജ്ജിന് മുകളിൽ പത്തു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലാസിയോ ഫിനിഷ് ചെയ്തത്. 13 പോയിന്റോടെ ബൊറൂസിയ ഡോർമുണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ ലാസിയോക്കായി ജോവാക്കിൻ കൊറെയയും സിറോ ഇമ്മൊബിലെയുമാണ് ഗോൾ നേടിയതെങ്കിലും ക്ലബ്ബ് ബ്രുജ്ജ് രണ്ടാം പകുതിയിൽ സമനില നേടുകയായിരുന്നു. 20 വർഷത്തിനു ശേഷം ആദ്യമായാണ് ലാസിയോ റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടുന്നത്. യോഗ്യത നേടിയെങ്കിലും അടുത്ത റൗണ്ടിലേക്ക് ലിവർപൂളിനെയോ ബയേൺ മ്യൂണിക്കിനെയോ കിട്ടരുതെന്ന പ്രാർത്ഥനയിലാണ് ലാസിയോ സ്റ്റാർ സ്‌ട്രൈക്കർ ഇമ്മൊബിലെ. സ്കൈ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇമ്മൊബിലെ.
“ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ അഭിമാനിക്കുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾ കുറച്ചു ബുദ്ദിമുട്ടേണ്ടി വന്നു. പക്ഷെ അവരും ബുദ്ദിമുട്ടിയിരുന്നു. എനിക്ക് മികച്ച ഒരു അവസരം ലഭിച്ചു. ബട്ട് എനിക്കു മൈതാനം തയ്യാറാക്കിയ ആളോട് സംസാരിക്കണം. കാരണം ഷോട്ട് എടുത്തപ്പോൾ ബോൾ നിലത്തു തട്ടി ഉയർന്നിരുന്നു. ഞങ്ങളിൽ ചില പ്രധാനതാരങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ചു നിലകൊണ്ടു. ഞങ്ങൾ അസാധാരണമായ രീതിയിലാണിത് പൂർത്തിയാക്കിയത്. ഞങ്ങൾക്ക് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല കാരണം ഞങ്ങൾ കുറേ കാലം ഞങ്ങൾക്ക് ചാമ്പ്യൻസ്‌ലീഗ് നഷ്ടമായിരുന്നു.”
” ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തു. ഞങ്ങൾ കൂടുതൽ അഭിനിവേശം ഇക്കാര്യത്തിൽ നൽകി. പരിശീലകനായാലും ക്ലബ്ബ് ആയാലും. ആരാധകർ ഞങ്ങൾക്കായി ഒരുപാട് ബുദ്ദിമുട്ടി. ഞങ്ങൾ ചെയ്തതിൽ ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു. ഈ രാത്രി ബുദ്ദിമുട്ടേറിയതായിരുന്നു. അവരും പ്രധാനപ്പെട്ട ഒരു ടീമായിരുന്നു. ഇനി അടുത്ത എതിരാളിക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഒഴിവാക്കപ്പെടേണ്ട ടീമുകളായ ലിവർപൂൾ, ബയേൺ മ്യുണിക്ക് എന്നിവരെ കിട്ടരുതെന്നു പ്രതീക്ഷിക്കുന്നു. ഞങ്ങൾ ആവേശത്തിലാണ്. കളി തുടരുകയാണ്. ഈ കോമ്പറ്റിഷനിൽ കൂടുതൽ അനുഭവസമ്പത്ത് നേടേണ്ടതുണ്ട്.” ഇമ്മൊബിലെ പറഞ്ഞു