സ്വപ്ന ട്രാൻസ്ഫറിനായി ഒരു സീസൺ കൂടി കാത്തിരിക്കാമെന്ന് ബാഴ്സയോട് സൂപ്പർതാരം

Image 3
FeaturedFootball

അർജന്റീനിയൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മോഹങ്ങൾക്കു തിരിച്ചടി. ബാഴ്സയിലേക്കുള്ള സ്വപ്ന ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരു സീസൺ കൂടി കാത്തിരിക്കാമെന്ന് താരം ഉറപ്പു നൽകിയെന്നാണ് ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്പോർട്സിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സെർജിയോ അഗ്യൂറോക്കു പ്രായമേറി വരുന്നതോടെയാണ് പുതിയൊരു സ്ട്രൈക്കറെ സ്വന്തമാക്കാൻ സിറ്റി ഒരുങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള വിലക്കു നീക്കിയതോടെ ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയ അവർ ഒടുവിലെത്തി ചേർന്നത് ലൗടാരോയിലായിരുന്നു. ഇന്ററുമായി ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.

https://twitter.com/Dandy_Boy1/status/1285070368559046657?s=19

എന്നാൽ സിറ്റിയുടെ ട്രാൻസ്ഫർ വാഗ്ദാനം ലൗടാരോ തള്ളിയെന്നാണ് ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനാൽ ബാഴ്സക്കു തന്നെ സ്വന്തമാക്കാനുള്ള തുക സ്വരൂപിക്കാനായില്ലെങ്കിൽ ഒരു സീസൺ കാത്തിരിക്കാൻ താരം തയ്യാറാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേ സമയം ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കാൻ ബാഴ്സ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. അതിനുള്ള തുക സ്വരൂപിക്കാൻ ഏതാനും താരങ്ങളെ വിൽക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. പുതിയ താരങ്ങൾ എത്തിയില്ലെങ്കിൽ അടുത്ത സീസണിലും ടീമിനു കിരീടം പ്രതീക്ഷിക്കാൻ കഴിയില്ല.