ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൗണ്ടിന്റെ ഏറ്റവും പുതിയ അവസ്ഥ പുറത്ത് വിട്ട് ഗോവ ആരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോവയിലുളള പരിശീലന ഗ്രൗണ്ടായ പീഡം സ്‌പോട്‌സ് കോംപ്ലക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എഫ്‌സി ഗോവയുടെ ആരാധക കൂട്ടായിമ. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ബ്ലാസ്‌റ്റേഴ്സിന്റെ പരിശീലന മൈതാനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എഫ്‌സി ആരാധക കൂട്ടായിമ പുറത്ത് വിട്ടത്.
ഐഎസ്എല്ലിനായി മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്ന പുല്‍മൈതാനമാണ് നിലവില്‍ കാണാനാകുന്നത്. നേരത്തെ പീഡം സ്‌പോട്‌സ് കോംപ്ലക്‌സിന്റെ നിരവധി പഴയ ചിത്രങ്ങള്‍ പുറത്ത് വന്നെങ്കിലും അതെല്ലാം വളരെ ദയനീയമാ കാഴച്ചയായിരുന്നു. നാട്ടിന്‍പുറത്തെ ഒരു പാടശേഖരം പോലെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ചിത്രങ്ങളെല്ലാം. ഇതോടെയാണ് പീഡത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണണമെന്ന് ആരാധകര്‍ ആഗ്രഹിച്ചത്.
Latest Pic of Peddem Football Ground ; As requested by KBFC fans & @marcusmergulhao
.#AtithiDevoBhava
.
Live Update : Ground Works in progress, should be ready in a couple of weeks.
.@kbfc_manjappada, @KeralaBlasters
.
#manjappada #kbfc #IndianFootball #ISL #IndianSuperLeague pic.twitter.com/bmc7XHqifJ— FC Goa Fan Club (@fcgoafanclub) September 17, 2020
അതെസമയം മൂന്ന് ഐഎസ്എല്‍ ക്ലബുകള്‍ പരിശീലകനത്തിനായി സ്വന്തം ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. എഫ്സി ഗോവയും ബംഗളൂരു എഫ്സിയും ഹൈദരാബാദ് എഫ്സിയുമാണ് പരിശീലന ഗ്രൗണ്ട് സ്വയം ഒരുക്കിയത്. മറ്റ് ഏഴ് ടീമുകള്‍ ഐഎസ്എല്‍ അധികൃതര്‍ അനുവദിച്ച് നല്‍കിയ 12 ഗ്രൗണ്ടുകളില്‍ നിന്നാണ് പരിശീലനത്തിനുളള തങ്ങളുടെ മൈതാനം സ്വന്തമാക്കിയത്.
സാല്‍വദോര്‍ ഡ മുണ്ടയിലെ പഞ്ചായത്ത് ഗ്രൗണ്ടാണ് എഫ്സി ഗോവ പരിശീലനത്തിനായി ഉപയഗിക്കുക. നേരത്തെ തന്നെ ഇവിടെയാണ് ഗോവന്‍ ക്ലബ് പരിശീലനം നടത്തുന്നത്. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉളള കളിക്കളമാണ് സാല്‍വദര്‍ ഡ മുണ്ടയിലെ പഞ്ചായത്ത് ഗ്രൗണ്ട്.
ബംഗളൂരു എഫ്സിയാകട്ടെ ഡംപോ അക്കാദമി ഗ്രൗണ്ടാണ് പരിശീലനത്തിനായി ഉപയോഗിക്കുക. നിലവില്‍ കര്‍ണാടകയിലെ ബെല്ലാരിയിലുളള ജെഎസ്ഡബ്യു സ്പോട്സ് എക്സലന്‍സ് സെന്ററിലാണ് ബംഗളൂരു പരിശീലിക്കുന്നത്. ഉടന്‍ തന്നെ പരിശീലകനം ഗോവയിലേക്ക് മാറ്റും. സ്വന്തമായി പരിശീലന ഗ്രൗണ്ട് ഒരുക്കിയിരിക്കുന്ന മറ്റൊരു ടീം ഹൈദരാബാദ് എഫ്സിയാണ്. മോണ്ടേ ഡെ ഗൗരിമിലെ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടാണ് ഹൈദരാബാദ് പരിശീലന ഗ്രൗണ്ടായി ഉപയോഗിക്കുന്നത്.
അതെസമയം മറ്റ് ഏഴ് ടീമുകള്‍ക്കായി 12 ഗ്രൗണ്ടുകളാണ് ഐഎസ്എല്‍ സംഘാടകര്‍ ഒരുക്കുന്നത്. ഇതില്‍ എടികെ മോഹന്‍ ബഗാനാണ് ഏറ്റവും മികച്ച പരിശീലന ഗ്രൗണ്ട് ലഭിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ബെനാവ്ലിമിലെ ട്രിനിറ്റി ഗ്രൗണ്ടിലാണ് ചാമ്പ്യന്‍മാര്‍ പരിശീലനത്തിനായി ഉപയഗിക്കുക. ലൈറ്റിംഗ് സൗകര്യമുളള രണ്ട് പരിശീലന വേദികളാണ് ഇവിടെയുളളത്. ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്ബോള്‍ ടീം ലോകകപ്പിനായി തയ്യാറെടുത്തത് ഈ പരിശീലന ഗ്രൗണ്ടിലായിരുന്നു.