പാരീസിലേക്ക് വരൂ, തിരിച്ചുവരവ് കാണാനായി, ബാഴ്സക്ക് ഊർജമേകി പുതിയ പ്രസിഡന്റ് ലാപോർട്ട

Image 3
FeaturedFootballLa Liga

ബാഴ്സലോണയുടെ പുതിയ പ്രസിഡൻ്റായി ജൊവാൻ ലാപോർട്ട സ്ഥാനമേറ്റിരിക്കുകയാണ്. മറ്റു സ്ഥാനാർത്ഥികളായ വിക്ടർ ഫോണ്ടിനേയും ടോണി ഫ്രിയെക്സയെയും തോൽപിച്ചാണ് ലാപോർട്ട വലിയ വിജയം സ്വന്തമാക്കിയത്. ലാപോർട്ട 54.28 % വോട്ടുകൾ മാക്കിയപ്പോൾ വിക്ടർ ഫോണ്ടിനു 29.99% വോട്ടുകളും ടോണി ഫ്രിയെക്സക്ക് 8.58% വോട്ടുകളും മാത്രമേ നേടാനായുള്ളൂ. ഇത് രണ്ടാം തവണയാണ് ലാപോർട്ട ബാഴ്സയുടെ സാരഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

2003 മുതൽ 2010 വരെയുള്ള ബാഴ്സയുടെ സുവർണ കാലഘട്ടത്തിലാണ് ലപോർട്ട മുൻപ് പ്രസിഡന്റായി മികവുറ്റ പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്. പെപ്‌ ഗാർഡിയോള പരിശീലകനായിരുന്ന അക്കാലത്തു ധാരാളം കിരീടങ്ങൾ നേടിറ്റെടുക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. രാജി വെച്ച ബർതോമ്യുവിന്റെ കാലത്ത് ഒരു ചാമ്പ്യൻസ്‌ലീഗ് മാത്രമേ ബാഴ്സക്ക് നേടാൻ സാധിച്ചിട്ടുള്ളു.

പ്രസിഡന്റായതിനു ശേഷം സൂപ്പർതാരം ലയണൽ മെസിയെ നിലനിർത്തുകയും കടക്കെണിയിലായ ബാഴ്‌സയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയുമാണ് ലപോർട്ടയുടെ കർത്തവ്യം. മെസിയെ നിലനിർത്താൻ മെസിയുടെ പിതാവുമായി ചർച്ച നടത്താൻ ഒരുക്കമാണെന്ന് വിജയിച്ച ദിവസം തന്നെ ലപോർട്ട പ്രഖ്യാപിച്ചിരുന്നു. താൻ വിജയിച്ചില്ലായിരുന്നുവെങ്കിൽ മെസി ബാഴ്സയിൽ തുടരുന്നത് ഇല്ലാതായേനെ എന്നും ലപോർട്ട വെളിപ്പെടുത്തി.

https://twitter.com/FCBarcelonaFl/status/1368683403323858946?s=19

വിജയിച്ച വാർത്തയറിഞ്ഞതിനു ശേഷം ആഘോഷവേളയിൽ പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ്‌ലീഗ് മത്സരത്തേക്കുറിച്ചും ലപോർട്ട സൂചിപ്പിക്കുകയുണ്ടായി. ” വരൂ നമുക്ക് പാരിസിലേക്ക് പോവാം. ഒരു തിരിച്ചു വരവിനു സാധ്യതയുണ്ടോയെന്നു നോക്കാം” ലപോർട്ട ഉറക്കെ വിളിച്ചു പറയുകയുണ്ടായി. മികച്ച ഒരു ബാഴ്‌സയെ തിരിച്ചു കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ലപോർട്ട തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. വിജയത്തിൽ ഇതിഹാസതാരമായ കാർലെസ് പുയോളും ലപോർട്ടക്ക് ട്വിറ്ററിലൂടെ അഭിനന്ദനമറിയിക്കുകയുണ്ടായി.