രോഹിത്തെല്ലാം താല്‍കാലികം, ഒരുനാള്‍ അവന്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനാകും, പ്രവചിച്ച് ക്ലൂസ്‌നര്‍

Image 3
CricketIPL

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി ഒരുനാള്‍ റിഷഭ് പന്ത് അവരോധിക്കപ്പെടുമെന്ന് പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ലാന്‍സ് ക്ലൂസ്‌നര്‍. ഈ ഒരൊറ്റ സീസണില്‍ ഡല്‍ഹിയെ പന്ത് നയിച്ച രീതി തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി യോഗ്യതയ്ക്കുളള തെളിവാണെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.

‘ഇനി ഇന്ത്യന്‍ ടീമില്‍ കോഹ്ലിക്ക് ശേഷം ആരാകും നായകന്‍ എന്നതില്‍ അവക്തത ഇല്ല. കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മ്മയാകും ടി20 ക്യാപ്റ്റന്‍. എന്നാല്‍ രോഹിത്തിന്റെ പിന്‍ഗാമിയായി റിഷാബ് പന്ത് എത്തുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കൂടാതെ രോഹിത്തിനുള്ള നറുക്ക് വീണില്ലേല്‍ റിഷാബ് പന്ത് ക്യാപ്റ്റന്‍ റോളില്‍ എത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ ക്ലൂസ്‌നര്‍ പറഞ്ഞു.

‘വിരാട് കോഹ്ലി ഒരു യുവ താരത്തെയാണ് ക്യാപ്റ്റന്‍സി റോളില്‍ കാണുവാന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഒരു താത്കാലിക ക്യാപ്റ്റനായി രോഹിത് എത്തുമെന്ന് മാത്രം’ ലാന്‍സ് ക്ലൂസ്‌നര്‍ പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ റിഷാബ് പന്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നും എക്കാലത്തേയും മികച്ച നായകനായി അവന്‍ മാറിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ക്ലൂസ്‌നര്‍ കൂട്ടിചേര്‍ത്തു.

ഐപിഎല്ലില്‍ ഇതാദ്യമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച റിഷഭ് പന്ത് ലീഗ് റൗണ്ടില്‍ ടീമിനെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചിരുന്നു. എന്നാല്‍ പ്ലേഓഫില്‍ തുടരെ രണ്ട് മത്സരങ്ങളിലും തോറ്റതോടെ ഡല്‍ഹി ഐപിഎല്ലില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താകുകയായിരുന്നു.