സഹതാരങ്ങളോട് ഒട്ടും അനുകമ്പ കാട്ടിയിരുന്നില്ല അയാള്‍, ആ ടീമിന്റെ നിര്‍ഭാഗ്യത്തിന് കാരണവും അയാളായിരുന്നു

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

ലാന്‍സ് ക്ലുസ്‌നര്‍…
യാതൊരു വിധ തര്‍ക്കവുമില്ലാത്ത ഒരു മിടുക്കനായിരുന്ന ഒരു ക്രിക്കറ്റ് താരമായിരുന്നു എന്നതില്‍ ഒട്ടും സംശയമില്ലാത്ത കാര്യം….
എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് ചില കാര്യങ്ങള്‍ കൂടി…

”എല്ലാവരും എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? ഇപ്പോള്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടാല്‍ മൂന്ന് ആഴ്ച എങ്കിലും നമുക്ക് ലഭിക്കും”

2003 വേള്‍ഡ് കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ശേഷം, നിരാശാജനകമായ മുഖങ്ങള്‍ നിറഞ്ഞ ഡ്രസ്സിംങ്ങ് റൂമില്‍ തന്റെ സഹതാരങ്ങളോട് ക്ലൂസ്‌നര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നുവത്രെ..

ക്ലൂസ്‌നറുടെ ഈ ഒരു മനോഭാവത്തെ കുറിച്ച് തന്റെ ആത്മകഥയിലൂടെ ആദം ഗില്‍ക്രിസ്റ്റ് തന്നെ സൂചിപ്പിക്കുന്നുമുണ്ട്. അത് 1999 ലോകകപ്പിലെ അന്നത്തെ ആ സെമി ഫൈനല്‍ മത്സരത്തിലേതു തന്നെ

മത്സരത്തിന്റെ അവസാ ഓവറിലെ രണ്ടാം പന്തില്‍ അലന്‍ ഡൊണാള്‍ഡ് ഒരു റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയുണ്ടായി.
എന്നാല്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നതിനെ കുറിച്ചൊ, മനസ്സിനെ പാകപ്പെടുത്തുന്നതിനെ കുറിച്ചൊ പിച്ചിന്റെ മിഡിലില്‍ വന്ന് ആശയം നടത്താനോ വേണ്ടി ക്ലൂസ്‌നര്‍ ഡൊണാള്‍ഡിന്റെ അടുത്തേക്ക് പോയില്ലന്നും…

അതിന്പകരം ഇനി എത്ര പന്തുകള്‍ അവശേഷിക്കുന്നുണ്ടെന്ന് അമ്പയറോട് ചോദിക്കാന്‍ ക്ലൂസ്‌നര്‍ പോകുകയായിരുന്നുവെന്ന് തന്റെ ആത്മകഥയിലൂടെ ഗില്‍ക്രിസ്റ്റ് സൂചിപ്പിക്കുന്നു. ഇനിയും മൂന്ന് പന്ത് ശേഷിക്കെ തുടര്‍ന്നുള്ള പന്തില്‍ ക്ലൂസ്‌നര്‍ റണ്ണിന് വേണ്ടി ഓടുമ്പോള്‍ മുമ്പ് വന്ന തെറ്റില്‍ നിന്നും പരിഹാരം ഉള്‍ക്കൊണ്ട് ഡൊണാള്‍ഡ് ക്രീസില്‍ തന്നെ തുടരേണ്ടി വരികയും അത് റണ്ണൗട്ടില്‍ കലാശിക്കുകയുമായിരുന്നു. ഇതോടെ മത്സരം സമനില പിടിക്കുകയും ചെയ്തതോടെ ഒരു ശക്തി തങ്ങളോടൊപ്പം ഉണ്ടെന്നും, ട്രോഫി തങ്ങള്‍ക്കുള്ളതാണെന്നും തന്റെ ടീമംഗങ്ങള്‍ക്ക് തോന്നിയതായും ഗില്‍ക്രിസ്റ്റ് എഴുതുന്നു…..

ലാന്‍സ് ക്ലൂസ്‌നര്‍ സ്വന്തം നന്മക്കായി അല്പം ശാന്തനായിരുന്നോ…. എന്ന് ഇതിലൂടെ സൂചിപ്പിക്കുന്നു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍