ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തന്‍ ക്ലബ് വിട്ടു, ആരാധകര്‍ ഇതെങ്ങനെ സഹിക്കും

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയിലെ വിശ്വസ്ത താരമായ ലാല്‍റുവാത്താര ക്ലബ് വി്ട്ടു. കഴിഞ്ഞ നാല് വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന ലാല്‍റുവാത്താര മറ്റൊരു ഐഎസ്എല്‍ ക്ലബായ ഒഡിഷ എഫ്.സിയിലേക്കാണ് കൂടുമാറിയിരിക്കുന്നത്.

പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ലാല്‍റുവാത്താര ഒഡീഷ് എഫ്‌സിയിലേക്ക് കൂടുമാറുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ലാല്‍റുവാത്താരയ്ക്ക് കാര്യമായ അവസരമൊന്നും ലഭിച്ചിരുന്നില്ല. അഞ്ച് തവണ മാത്രമാണ് കഴിഞ്ഞ സീസണില്‍ ലാല്‍റുവാത്താര കളിച്ചത്.

ഇക്കഴിഞ്ഞ മെയ് 31-റുവാത്താരയുടെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിച്ചു. ഇതോടെയാണ് താരം ഒഡിഷയിലേക്ക് കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തെ കരാറാണ് റുവാത്താര ഒഡിഷയുമായി ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രൊഡക്റ്റ് ആയ റുവാത്താര 2017-ലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സീസണില്‍ 17 മത്സരങ്ങളില്‍ ക്ലബിനായി റുവാത്താര കളിച്ചു. ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, സെന്റര്‍ ബാക്ക് എന്നീ മൂന്ന് പൊസിഷനുകളിലും കളിച്ചിട്ടുള്ള റുവാത്താര ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ഐ.എസ്.എല്ലിലെ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം നേടി.

2018-19 സീസണില്‍ 12 തവണ ടീമിനായി കളിച്ച റുവാത്താരയ്ക്ക് പിന്നീട് അധികം അവസരം ലഭിച്ചില്ല. ഇതിനിടയില്‍ താരത്തിന് പരുക്കുമേറ്റു. കഴിഞ്ഞ സീസണില്‍ ആകെ അഞ്ച് മത്സരങ്ങള്‍ കളിച്ചെങ്കിലും അതില്‍ ആകെ മൂന്നില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം ലഭിച്ചത്.