മെസിയെ കൈവിടാൻ ലാലിഗ തയ്യാർ, പ്രസിഡന്റ് ഹാവിയർ തെബാസ് വ്യക്തമാക്കുന്നു

കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി ക്ലബ്ബ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബാഴ്സ ബോർഡിനു ബുറോഫാക്സ് അയക്കുന്നത്. എന്നാൽ 600 മില്യണ് മുകളിലുള്ള റിലീസ് ക്ലോസ് നൽകാതെ മെസിക്ക് പോകാനാകില്ലെന്നു പ്രസിഡന്റ് ബർതോമ്യു അറിയിച്ചതോടെ ബാഴ്സയെ കോടതി കയറ്റാൻ താത്പര്യമില്ലാത്ത മെസി ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ മെസി ഇനി ബാഴ്സ വിടാൻ തീരുമാനിച്ചാലും അതിന്റെ പ്രത്യാഘാതത്തെ നേരിടാൻ ലാലിഗ എപ്പോഴേ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ഹാവിയർ തെബാസ്. മെസി ലാലിഗയിൽ തുടരാനാണ് താത്പര്യമെങ്കിലും വിട്ടുപോയാൽ അതിനോട് ലാലിഗ ഇണങ്ങിചേരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നെയ്മറുടെയും ക്രിസ്ത്യാനോയുടെയും കൊഴിഞ്ഞു പോക്ക് അതിനു ഉദാഹരണമാണെന്നും തെബാസ് ചൂണ്ടിക്കാണിക്കുന്നു. മെസിയെ വാങ്ങാൻ കഴിയുന്ന ഒരു ക്ലബ്ബ് സിറ്റിയാണെന്നും എന്നാൽ സിറ്റിയുടെ സാമ്പത്തിക തിരിമറികളെ വിമർശിക്കു കയും ചെയ്തു.

“ഞങ്ങൾ മെസി ലാലിഗയിൽ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ നെയ്മറും ക്രിസ്ത്യാനോയും വിട്ടുപോയിട്ടും ഞങ്ങൾക്ക് അതൊരു വ്യത്യാസവുമുണ്ടാക്കിയില്ല. ഞങ്ങൾ ഇതിനും തയ്യാറാണ്. മെസിയെ സ്വന്തമാക്കാൻ കഴിയുന്ന ഒരു പ്രീമിയർ ലീഗ് ക്ലബ്ബായി കാണാൻ കഴിയുന്നത് മാഞ്ചസ്റ്റർ സിറ്റിയെ മാത്രമാണ്. അവർ നിയമങ്ങൾക്ക് അതീതമായാണ് മത്സരിക്കുന്നത്.”

ഈ കാര്യം ഞാൻ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഞാൻ അവരെക്കുറിച്ച് കൂടുതൽ വേവലാതിപ്പെടുന്നു. അവർ നിരവധി തവണ ചെയ്ത കാര്യങ്ങളെയെല്ലാം ഞാൻ വിമർശിച്ചിരുന്നു. എന്നാൽ ഒരിക്കൽ കൂടി അതു ചെയ്യുമ്പോൾ ഒരു വ്യത്യാസവുമതിലുണ്ടാക്കുന്നില്ല. സിറ്റിയെ ഒരിക്കലും കോവിഡ് മഹാമാരി ബാധിക്കുന്നില്ല കാരണം അവരുടെ സാമ്പത്തിക ഇടപാടുകൾ വളരെ വലുതാണ്. അതിനെതിരെ പോരാടുകയെന്നത് അസാധ്യമാണ്. ” തെബാസ് പറഞ്ഞു

You Might Also Like