ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തെ റാഞ്ചി മറ്റൊരു ഐഎസ്എല്‍ ക്ലബ്, ഇനി മറ്റൊരു ജഴ്‌സിയില്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ജോര്‍ദാന്‍ മുറെയെ റാഞ്ചി മറ്റൊരു ഐഎസ്എല്‍ ക്ലബായ ജംഷദ്പൂര്‍ എഫ്‌സി. രണ്ട് വര്‍ഷത്തേക്കാണ് ജംഷ്ഡ്പൂര്‍ എഫ്‌സിയുമായി ഓസ്‌ട്രേലിയന്‍ താരം കൂടിയായ മുറെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരശപ്പെടുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും മുറെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത് ഇന്ത്യന്‍ ക്ലബുകളില്‍ താരത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോവയില്‍ 19 മത്സരങ്ങള്‍ കളിച്ച മുറെ ഏഴു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ടോപ് സ്‌കോററും മറെയായിരുന്നു. ഓസ്‌ട്രേലിയന്‍ ക്ലബായി സെന്‍ട്രല്‍ മറൈന്‍സില്‍ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

നേരത്തെ തന്നെ ജോര്‍ദന്‍ മുറെ ഉള്‍പ്പെടെ എല്ലാ വിദേശ താരങ്ങളേയും കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും ക്ലബിനോടും നന്ദി പറഞ്ഞ് കൊണ് താരം യാത്ര പറയുകയും ചെയ്തിരുന്നു.