; )
ഫ്രഞ്ച് കപ്പ് ഫൈനലിൽ സൂപ്പർ താരം നെയ്മറിന്റെ ഗോളിൽ വിജയിച്ചു കിരീടം ചൂടിയെങ്കിലും സഹതാരം കിലിയൻ എംബാപ്പേക്ക് മത്സരം തുടങ്ങി 25-ാം മിനുട്ടിൽ കിട്ടിയ മാരകഫൗളിൽ പരിക്കു പറ്റി കളം വിടേണ്ടി വന്നത് പിഎസ്ജിക്ക് തലവേദനയായിരിക്കുകയാണ്. ഓഗസ്റ്റ് 12ന് അറ്റലാൻറ്റയുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു സൂപ്പർ താരത്തിൻ്റെ സേവനം ലഭ്യമാവുമോയെന്നതു സംശയമാണ്. താരത്തിന്റെ കരിയര്‍ എന്‍ഡ് വരെ സംഭവിച്ചേക്കാവുന്ന ആക്രമണത്തിനാണം എബാപ്പെ ഇരയായിരിക്കുന്നത്.
സെയിന്റ് ഏറ്റിയെന്നെയുടെ ക്യാപ്റ്റൻ ലോയ്ക് പെറിന്റെ മാരകമായ ഒരു ടാക്കിൾ മൂലം ആദ്യപകുതിക്കു മുന്നേ പരിക്കു പറ്റി കണ്ണീരോടെയാണ് താരം കളംവിട്ടത്. കണങ്കാലിനേറ്റ പരിക്ക് സാരമുള്ളതായിരുന്നു. ആദ്യം മഞ്ഞക്കാർഡാണ് റഫറി വിധിച്ചതെങ്കിലും വീഡിയോ റഫറിയുടെ പുനഃപരിശോധനയിൽ ലോയ്ക് പെറിനു ചുവന്ന കാർഡ് കിട്ടി പുറത്തു പുറത്തുപോകേണ്ടിവന്നു.
OMG, what a horrible tackle from Perrin on #Mbappe. Hope he is fine????????????
— SnapGoal (@SnapGoal) July 24, 2020
The match is live on @FDLM30 #PSGASSE
pic.twitter.com/ZrYcIoT5tV
ഈ മത്സരത്തിന് ശേഷം വിരമിക്കാനിരുന്ന പ്രതിരോധതാരം ലോയ്ക് പെറിനും ഈ സംഭവം മറക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ആരംഭിക്കുമ്പോഴേക്കും താരത്തിന്റെ ശാരീരികക്ഷമത വീണ്ടെടുക്കാനാവുമോയെന്ന അങ്കലാപ്പിലാണ് പിഎസ്‌ജി.
സീരീ എ യിൽ രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റ മികച്ച പ്രകടനമാണ് ലീഗിൽ കാഴ്ച്ച വെക്കുന്നത്. സൂപ്പർതാരമായ എംബാപ്പെയെ കൂടി നഷ്ടപ്പെട്ടാൽ പിഎസ്‌ജിക്ക് അറ്റലാന്റയുമായി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് തീർച്ചയാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ നെയ്മറെ പ്രധാനപ്പെട്ട മത്സരങ്ങളിൽ നഷ്ടപ്പെട്ടതാണ് പിഎസ്ജിക്ക് വിനയായത്. എന്നാൽ ഈ സീസണിൽ ക്വാർട്ടർ ഫൈനൽ മുതൽ ഒരു പാദം മാത്രം ആക്കിയ സാഹചര്യത്തിൽ എംബാപ്പെയെ നഷ്ടപ്പെടുന്നത് പിഎസ്‌ജിക്ക് വലിയ തിരിച്ചടിയായിരിക്കും.