‘അന്തകന്‍’ ജാമിസണ്‍ തകര്‍ത്തത് 80 വര്‍ഷത്തെ അവിശ്വസനീയ റെക്കോര്‍ഡ്, സംഹാരത്തിന്റെ അങ്ങേയറ്റം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നൂറ്റാണ്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കിവീസ് പേസ് ബൗളര്‍ കെയ്ന്‍ ജാമിസണ്‍. കരിയറിലെ ആദ്യത്തെ എട്ടു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന കിവീസ് താരമെന്ന റെക്കോഡാണ് ജാമിസണ്‍ സ്വന്തമാക്കിയത്.

നിലവില്‍ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റാണ് ജാമിസണ്‍ സ്വ്ന്തമാക്കിയത്. 1937-1949 കാലഘട്ടത്തില്‍ ന്യൂസീലന്റിനായി കളിച്ച ജാക്ക് കൊവിയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. 41 വിക്കറ്റാണ് ആദ്യ എട്ടു ടെസ്റ്റ് മത്സരങ്ങളില്‍ ജാക്ക് കൊവി നേടിയത്. 38 വിക്കറ്റെടുത്ത ഷെയ്ന്‍ ബോണ്ടാണ് പട്ടികയില്‍ മൂന്നാമത

മത്സരത്തില്‍ ജമെയ്‌സണ്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ടാം ദിനം രോഹിത് ശര്‍മയെ പുറത്താക്കിയ ജാമിസണ്‍ മൂന്നാം ദിനം കോഹ്ലിയേയും പന്തിനേയും കൂടാതെ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ഭുംറ എന്നിവരുടെ വിക്കറ്റുകള്‍ കൂടിയാണ് വീഴ്ത്തിയത്. ജമെയ്‌സണ്‍ന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ കോഹ്ലിയെ ജാമിസണ്‍ പുറത്താക്കിയതാണ് ശ്രദ്ധേയ നേട്ടം. ജാമിസണ്‍ എറിഞ്ഞ പന്ത് കോഹ്ലിയുടെ ഫ്രണ്ട് പാഡില്‍ തട്ടി ബാക്ക് ലെഗിലെത്തി. എല്‍ബിഡബ്ല്യുവിനായി വിരല്‍ ഉയര്‍ത്തുന്നതിന് അമ്പയര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാതെ 44 റണ്‍സുമായാണ് കോഹ്ലിയുടെ മടക്കം.

ആറു ഓവറിന് ശേഷം റിഷഭ് പന്തിനേയും പുറത്താക്കി ജാമിസണ്‍ ഇന്ത്യയെ വീണ്ടും പ്രഹരിച്ചു. ജാമിസന്റെ പന്തില്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന്റെ കൈകളിലെത്തി. 22 പന്തില്‍ നാല് റണ്‍സായിരുന്നു റിഷഭിന്റെ സമ്പാദ്യം.

You Might Also Like